#ഓർമ്മ
കമലാ നെഹ്‌റു.
കമലാ നെഹ്റുവിന്റെ (1899-1936) ജന്മവാർഷികദിനമാണ്
ഓഗസ്റ്റ് 1.
17 വയസ്സിൽ ജവഹർലാൽ നെഹ്റുവിനെ വിവാഹംചെയ്ത കമല കൗൾ, 1921ലെ നിസ്സഹകരണസമരത്തിൽ പങ്കെടുത്ത് അറസ്ററ് വരിച്ചതോടെയാണ് ശ്രദ്ധേയയായത്.
ഗാന്ധിജിയുടെ വാർധ ആശ്രമത്തിൽ കസ്തൂർബാ ഗാന്ധിയോടൊപ്പം ജീവിച്ച കമലയുടെ ഉറ്റസുഹൃത്ത് ജയപ്രകാശ് നാരായണന്റെ ഭാര്യ പ്രഭാവതിയായിരുന്നു.
ചെറുപ്പത്തിൽത്തന്നെ ക്ഷയരോഗത്തിന് അടിമപ്പെട്ട കമല, ചികിത്സക്കിടയിൽ 37 വയസ്സിൽ സ്വിറ്റ്സർലൻഡിൽ വെച്ച് ചരമമടഞ്ഞു – ഭർത്താവും മകളും ഇന്ത്യയുടെ പ്രധാനമന്ത്രിമാരാകുന്നത് കാണാൻ കാത്തിരിക്കാതെ.
കമലയെ ശുശ്രൂഷിക്കാനെത്തിയ സുഹൃത്ത് ഫീറോസ് ഗാന്ധി പിന്നീട് മകൾ ഇന്ദിരാ പ്രിയദർശിനിയുമായി പ്രണയത്തിലാവുകയും അവർ വിവാഹിതരാവുകയും ചെയ്തു.
രോഗിയായിരുന്ന അമ്മയോട് നെഹ്‌റു കുടുംബം പ്രത്യേകിച്ച് അച്ഛന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റ് പുലർത്തിയ അവഗണന ഇന്ദിരാഗാന്ധിയുടെ സ്വഭാവരൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തി എന്നാണ് കരുതപ്പെടുന്നത്.
– ജോയ് കള്ളിവയലിൽ.




