#ഓർമ്മ
വിശുദ്ധ അന്ന.
യേശു ക്രിസ്തുവിൻ്റെ അമ്മയായ പരിശുദ്ധ മറിയത്തിൻ്റെ മാതാ പിതാക്കളായ വിശുദ്ധ അന്നയുടെയും വിശുദ്ധ യോവാക്കിമിൻ്റെയും ഓർമ്മ ആചരിക്കുന്ന ദിവസമാണ്
ജൂലൈ 26.
അന്ന ( ഇംഗ്ലീഷ്: ആൻ, ആനി , ഹിബ്രു: ഹന്ന, മലയാളം: അന്നമ്മ) എന്ന പേരുള്ള ഒരാളെങ്കിലും ഇല്ലാത്ത ക്രിസ്തീയ കുടുംബങ്ങൾ ഉണ്ടാവില്ല.
ബെത്ലഹമിലാണ് അന്ന ജനിച്ചത് എന്നാണ് വിശ്വാസം. ധനികനായ യോവാക്കിവുമായുള്ള വിവാഹശേഷം നാസറത്തിൽ താമസമാക്കി.
വർഷങ്ങളോളം കുട്ടികൾ ഇല്ലാതിരുന്ന അന്ന ഒരു കുഞ്ഞ് ജനിച്ചാൽ ദൈവത്തിൻ്റെ സേവനത്തിനായി സമർപ്പിക്കാം എന്ന് നേർച്ച നേർന്നു. ഒരു പെൺകുഞ്ഞ് ജനിച്ചപ്പോൾ അതിന് മേരി എന്ന് പേരിട്ടു.
മേരിക്ക് മൂന്നു വയസ്സ് തികഞ്ഞപ്പോൾ അവളെ ജറുസലേം ദേവാലയത്തിൽ കൊണ്ടുവന്ന് ദൈവത്തിനായി സമർപ്പിച്ചു.
മേരിയുടെ ജനനത്തിന് ശേഷം താമസിയാതെ യോവാക്കിം മരണമടഞ്ഞു എന്നാണ് വിശ്വാസം.
പൗരസ്ത്യസഭകളിൽ നാലാംനൂറ്റാണ്ട് മുതൽ തന്നെ അന്നയോടുള്ള ഭക്തി ആചരിച്ചു വന്നു. ആറാംനൂറ്റാണ്ടിൽ കോൺസ്റ്റൻടയ്ൻ മാർപാപ്പയാണ് റോമാ സഭയിൽ അന്നയോടുള്ള ബഹുമാനം പ്രചരിപ്പിച്ചത്. പതിനഞ്ചാം നൂറ്റാണ്ട് മുതൽ പാശ്ചാത്യലോകത്ത് അന്നയോടുള്ള ഭക്തി വർധിച്ചുവന്നു. ഇന്ന് പല പാശ്ചാത്യരാജ്യങ്ങളുടെയും സ്വർഗീയ മധ്യസ്ഥയാണ് വിശുദ്ധ അന്ന .
എൻ്റെ മുത്തശ്ശി അന്നയായിരുന്നു. എൻ്റെ മൂത്ത സഹോദരി ഗീത ( അന്ന ) ഉൾപ്പെടെയുള്ള എല്ലാ അന്നമാർക്കും തിരുനാൾ മംഗളങ്ങൾ നേരുന്നു.
– ജോയ് കള്ളിവയലിൽ.



