പ്രതാപ് പോത്തൻ

#ഓർമ്മ
#films

പ്രതാപ് പോത്തൻ.

നടനും സംവിധായകനുമായ പ്രതാപ് പോത്തൻ്റെ (1952-2022) ചരമവാർഷികദിനമാണ്
ജൂലൈ 15.

പ്രമുഖ വ്യവസായിയായ കുളത്തുങ്കൽ പോത്തൻ്റെ മകൻ ആകസ്മികമായി സിനിമയിൽ എത്തിയയാളാണ്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ പഠിക്കുന്ന സമയത്ത് നാടകത്തിൽ അഭിനയിച്ചിരുന്ന പ്രതാപ് പിന്നീട് ബോംബെയിൽ പരസ്യക്കമ്പനികളിലാണ് ജോലി ചെയ്തിരുന്നത്. സഹോദരൻ ഹരി പോത്തൻ സിനിമാ നിർമ്മാതാവായിരുന്നെങ്കിലും ഭരതനാണ് ആരവം എന്ന ചിത്രത്തിലൂടെ പ്രതാപ് പോത്തൻ എന്ന നടനെ അവതരിപ്പിച്ചത്. ഭരതൻ്റെ തകര എന്ന സിനിമയാണ് പ്രതാപ് പോത്തനെ മലയാളികളുടെ ഹൃദയത്തിൽ പ്രതിഷ്ടിച്ചത്. മലയാളം, തമിഴ് തുടങ്ങിയ ഭാഷകളിൽ 100 ചിത്രങ്ങളിൽ ഈ ഭാവനടൻ അഭിനയിച്ചു. തമിഴിലെ മികച്ച ചിത്രങ്ങളായ അഴകിയ കോലങ്ങൾ, മൂടുപണി, വരുമയിൻ നിറം ചുകപ്പ്, നെഞ്ഞത്തെ കിള്ളാതെ തുടങ്ങിയവയിൽ ശ്രദ്ധേയമായ റോളുകൾ ചെയ്തു.
മലയാളത്തിൽ ഡെയ്സി, തമിഴിൽ മീണ്ടും ഒരു കാതൽ കതെയ് ഉൾപ്പെടെ 12 ചിത്രങ്ങൾ സംവിധാനം ചെയ്തു .
രണ്ടാം വരവിൽ 22 ഫീമെയിൽ കോട്ടയം തുടങ്ങിയ ചിത്രങ്ങളിൽ ചെയ്ത വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *