അമ്മന്നൂർ മാധവ ചാക്യാർ

#ഓർമ്മ

അമ്മന്നൂർ മാധവ ചാക്യാർ.

കൂടിയാട്ടം കുലപതി അമ്മന്നൂർ മാധവ ചാക്യാരുടെ (1917-2008) ഓർമ്മദിവസമാണ്
ജൂലൈ 1.

കഴിഞ്ഞ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കൂടിയാട്ടം കലാകാരനാണ് അമ്മന്നൂർ.
7 വയസ്സിൽ അമ്മാവന്മാരായ അമ്മന്നൂർ ചാച്ചു ചാക്യാർ, അമ്മന്നൂർ വലിയ മാധവ ചാക്യാർ എന്നീ ഗുരുക്കന്മാരുടെ കീഴിൽ കൂടിയാട്ടം അഭ്യസിച്ചുതുടങ്ങിയ മാധവ ചാക്യാർ, 11വയസിൽ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി. കിടങ്ങൂർ രാമ ചാക്യാരുടെ കീഴിലും പഠിച്ച മാധവ ചാക്യാർ, കൊടുങ്ങല്ലൂർ കോവിലകത്തെ ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ്റെ കീഴിൽ അഭിനയവും നാട്യശാസ്ത്രവും പഠിച്ചു. സംസ്കൃതം പഠിപ്പിച്ചത് കുഞ്ഞിക്കാവ് തമ്പുരാട്ടിയാണ് .
പൈങ്കുളം ദാമോദര ചാക്യാർ, മാണി മാധവ ചാക്യാർ, അമ്മന്നൂർ മാധവ ചാക്യാർ എന്നീ ഗുരുത്രയങ്ങളാണ് ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുള്ള, കേരളത്തിൻ്റെ തനതായ സംസ്കൃതനാടകത്തെ ക്ഷേത്രങ്ങളുടെ അകത്തളങ്ങളിൽ നിന്ന് ജനങ്ങളുടെ മുന്നിലെത്തിച്ചതും ലോകം മുഴുവൻ പ്രചരിപ്പിച്ച് യുനെസ്ക്കൊയുടെ വരെ അംഗീകാരം നേടിക്കൊടുത്തതും.
1982 മുതൽ 1988 വരെ നിരവധി തവണ മാധവ ചാക്യാർ വിദേശ പര്യടനങ്ങൾ നടത്തി.
പത്മ ഭൂഷൺ, സംഗീത നാടക അക്കാദമി അവാർഡ്, കണ്ണൂർ യൂണിവേഴ്സിറ്റി ഡി ലിറ്റ് തുടങ്ങി അനവധി പുരസ്കാരങ്ങൾ നേടിയ മാധവ ചാക്യാരുടെ സ്മരണ ഇരിഞ്ഞാലക്കുടയിലെ അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ട്ട്രെയ്നിംഗ് ആൻഡ് പർഫോമിങ് അക്കാദമിയിലൂടെ നിലനിൽക്കുന്നു.
ജി വേണു ഓർമ്മക്കുറിപ്പുകളും എൻ ആർ രാജൻ ഡോക്യുമെൻ്ററിയും നിർമ്മിച്ചിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *