വടക്കുംനാഥ ക്ഷേത്രം

#കേരളചരിത്രം

വടക്കുംനാഥ ക്ഷേത്രം.

ത്രിശൂർ പൂരത്തിൻ്റെ വേദി എന്ന നിലയിൽ ത്രിശൂർ വടക്കുന്നാഥ ക്ഷേത്രം ഇന്ന് ലോകപ്രസിദ്ധമാണ്.
എന്നാൽ കേരളത്തിലെ മറ്റ് പ്രമുഖ ക്ഷേത്രങ്ങളെപ്പോലെ പുരാതനമായ ഒരു പാരമ്പര്യം അവകാശപ്പെടാൻ വടക്കുന്നാഥ ക്ഷേത്രത്തിനില്ല.
ജൈനസങ്കേതമായിരുന്ന ക്ഷേത്രം നമ്പൂതിരിമാരുടെ വരവോടെയാണ് ശിവക്ഷേത്രമായി മാറിയത്. യോഗാതിരിമാർ എന്ന് വിളിക്കപ്പെടുന്ന നമ്പൂതിമാരുടെ കയ്യിൽ നിന്ന് ക്ഷേത്രം രാജാവിൻ്റെ അധീനതയിലാക്കിയത് 1790 ൽ കൊച്ചി രാജാവായ രാമവർമ്മ ശക്തൻ തമ്പുരാനാണ്. 1750 മുതൽ 1762 വരെ ക്ഷേത്രം കോഴിക്കോട് സാമൂതിരിയുടെ നിയന്ത്രണത്തിലായിരുന്നു.
ഇന്ന് കാണുന്ന ബ്രഹ്മാണ്ഡക്ഷേത്രം 1790 ൽ ശക്തൻ തമ്പുരാൻ പുതുക്കിപ്പണിതതാണ്. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് വിശാലമായ 20 ഏക്കർ ഭൂമിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. നാല് വശത്തുമുള്ള കൂറ്റൻ ഗോപുരങ്ങൾ ക്ഷേത്രത്തിൻ്റെ പ്രത്യേകതയാണ്. ശിവലിംഗം പ്രതിഷ്ഠയല്ലാത്ത ശിവക്ഷേത്രം എന്ന പ്രത്യേകതയുമുണ്ട്.
1797 ൽ ശക്തൻ തമ്പുരാൻ ത്രിശൂർ പൂരം തുടങ്ങിയത് മുതലാണ് ക്ഷേത്രവും പ്രസിദ്ധമായത്. പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളം തുടങ്ങിയതും ശക്തനാണ്.
വടക്കുംനാഥ ക്ഷേത്രത്തിൻ്റെ സവിശേഷതകൾ ബ്രിട്ടീഷ് അധികാരികളുടെയും ശ്രദ്ധ ആകർഷിച്ചു.
കൊച്ചി രാജ്യത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമായിട്ടും കേരളത്തിലെ മറ്റ് മഹാക്ഷേത്രങ്ങളുടെ കൂടെ സർവേ ഓഫ് ട്രാവൻകൂർ എന്ന ഗ്രന്ഥത്തിൽ ക്ഷേത്രത്തിൻ്റെ പ്ലാൻ കൂടി അവർ ഉൾപ്പെടുത്തി.
– ജോയ് കള്ളിവയലിൽ.
1812ലെ ചിത്രം.
𝐏𝐥𝐚𝐧 𝐨𝐟 𝐭𝐡𝐞 𝐇𝐢𝐧𝐝𝐨𝐨 𝐓𝐞𝐦𝐩𝐥𝐞 𝐨𝐟 𝐓𝐫𝐢𝐜𝐡𝐨𝐨𝐫𝐞 𝐢𝐧 𝐊𝐞𝐫𝐚𝐥𝐚 & 𝒐𝒇 𝒊𝒕𝒔 𝑬𝒏𝒗𝒊𝒓𝒐𝒏𝒔. 𝑭𝒓𝒐𝒎 𝒕𝒉𝒆 𝑺𝒆𝒄𝒕𝒊𝒐𝒏 𝒐𝒇 𝒕𝒉𝒆 𝑺𝒖𝒓𝒗𝒆𝒚 𝒐𝒇 𝑻𝒓𝒂𝒗𝒂𝒏𝒄𝒐𝒓𝒆.

𝒃𝒚 𝑱𝒐𝒉𝒏 𝑮𝒐𝒖𝒍𝒅 ,
11𝒕𝒉 𝑱𝒖𝒏𝒆 1816.
– 𝐵𝑟𝑖𝑡𝑖𝑠ℎ 𝐿𝑖𝑏𝑟𝑎𝑟𝑦.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *