ആലപ്പി വിൻസെൻ്റ്

#ഓർമ്മ

ആലപ്പി വിൻസെന്റ്.

മലയാള സിനിമയിലെ ആദ്യപഥികരിൽ പ്രമുഖനായ ആലപ്പി വിൻസെന്റിന്റെ (1919-1982) ജന്മവാർഷികദിനമാണ്
ജൂലൈ 20.

1938ൽ മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രമായ ബാലനിൽ
അഭിനേതാവായിട്ടാണ് സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ ഈ അനുജൻ സിനിമയിൽ കാലുകുത്തുന്നത്. മലയാളസിനിമയിൽ രേഖപ്പെടുത്തിയ ആദ്യശബ്ദം വിൻസെന്റിന്റേതാണ്. രണ്ടാമത്തെ ചിത്രമായ ജ്ഞാനാംബികയിലും വിൻസെന്റ് അഭിനയിച്ചു.
1942 ൽ ശ്രീമൂലം അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട വിൻസെന്റ്, സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം സിനിമയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
ആലപ്പുഴ ഉദയാ സ്റ്റുഡിയോയുടെ തുടക്കക്കാർ, ടി വി തോമസ്, ഹർഷൻ പിള്ള, ടി എം വർഗീസ്, വെണ്ടർ കൃഷ്ണപിള്ള, ആലപ്പി വിൻസെന്റ് എന്നിവരാണ്. പിന്നീട് കുഞ്ചാക്കോയെയും ചേർത്തു.
ആദ്യചിത്രമായ വെള്ളിനക്ഷത്രം പരാജയമായിരുന്നു. അടുത്ത ചിത്രമായ ജീവിതനൗകയാണ് മലയാളത്തിലെ ആദ്യത്തെ സൂപ്പർഹിറ്റ് സിനിമ.
1952ൽ എം ജി ആർ അഭിനയിച്ച ഏക മലയാളചിത്രമായ ജനോവയിൽ വില്ലനായി അഭിനയിച്ചശേഷം തിരിച്ചെത്തിയപ്പോഴേക്കും, മറ്റു പാർട്ണർമാർ ഉദയാ സ്റ്റുഡിയോ കുഞ്ചാക്കോക്ക് കൈമാറിയിരുന്നു.
1957ൽ പ്രഥമ കേരള മന്ത്രിസഭയിൽ അംഗമായിരുന്ന ടി വി തോമസിന്റെ സഹായത്തോടെ ആലുവയിൽ ഭൂമി പതിച്ചുമേടിച്ച് അജന്താ സ്റ്റുഡിയോ സ്ഥാപിച്ചു.
100 ചിത്രങ്ങൾ നിർമിച്ചശേഷം അജന്താ സ്റ്റുഡിയോയും വിൻസന്റിനു നഷ്ടമായി.
ഇടക്ക് ചില സിനിമകളിൽ മുഖംകാണിച്ച വിൻസെന്റ്, ഏതാണ്ട് നിസ്വനായി 1992ൽ ആലുവയിൽ വെച്ച് നിര്യാതനായി.
ആലപ്പി വിൻസെന്റിന്റെ ജീവചരിത്രം രചിച്ചിരിക്കുന്നത് മുൻ എം പി സെബാസ്റ്റ്യൻ പോളാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *