#കേരളചരിത്രം
ശാസ്ത്രപഠനം മലയാളത്തിൽ.
ശാസ്ത്രപഠനം മലയാളത്തിൽ സാധ്യമല്ല എന്ന മുൻവിധിയാണ് മിക്കവർക്കും. അതുകൊണ്ട് തന്നെ അതിനായി കാര്യമായ ഒരു ശ്രമവും അധികാരികളും അധ്യാപകരും നടത്താറുമില്ല. ആളുകൾക്കും കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിപ്പിക്കാനാണ് താല്പര്യം.
എന്നാൽ 150 വർഷങ്ങൾക്ക് മുൻപ് വിദേശിയായ ഒരു പാതിരി നടത്തിയ പരിശ്രമം കാണുക.
1883ൽ അച്ചടിക്കപ്പെട്ട പുസ്തകത്തിൻ്റെ വിഷയം പ്രകൃതിശാസ്ത്രം .
(ഇന്ന് നമ്മൾ ഭൗതികശാസ്ത്രം/ ഊർജ്ജതന്ത്രം എന്നു വിളിക്കുന്ന ഫിസിക്സ് ). ഫിസിക്സിൻ്റെ വേദപാഠം എന്നാണ് ഗ്രന്ഥകർത്താവ് തലക്കെട്ട് നൽകിയത്.
Rev. L. Johannes Frohnmeyer ആണ് രചയിതാവ്. കോഴിക്കോട്ടെ ബാസൽ മിഷൻ സ്കൂളിൻ്റെ പ്രധാന അധ്യാപകൻ. മംഗലാപുരത്താണ് പുസ്ത്കം അച്ചടിച്ചത്.
വിഷയം കൂടുതൽ മനസ്സിലാക്കാനായി 144 രേഖാചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
പുസ്തകത്തിന്റെ ആമുഖത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി തുടങ്ങിയ വിഷയങ്ങൾ തമ്മിലുള്ള വ്യത്യാസവും ഇംഗ്ലീഷ് വാക്കുകൾക്ക് തത്തുല്യമായ മലയാളം വാക്കുകൾ കണ്ടുപിടിക്കാനുള്ള ശ്രമവും അദ്ദേഹം വിവരിക്കുന്നു. കെമിസ്ട്രിക്ക് കീമശാസ്ത്രം എന്ന മലയാളവാക്ക് എന്തുകൊണ്ട് നമുക്ക് ഉപയോഗിച്ചു കൂടാ?
സായിപ്പൻമാരെ മലയാളവ്യാകരണം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രചിച്ച A Progressive Grammar of the Malayalam Language എന്ന പുസ്തകത്തിന്റെ രചിതാവു കൂടെയാണ് Rev. L. Johannes Frohnmeyer എന്ന വിദേശ മിഷനറി.
– ജോയ് കള്ളിവയലിൽ.
ഫോട്ടോ: gpura.org
Posted inUncategorized