ആശാപൂർണ്ണ ദേവി

#ഓർമ്മ

ആശാപൂർണ്ണ ദേവി.

പ്രശസ്ത ബംഗാളി എഴുത്തുകാരി ആശാപൂർണ ദേവിയുടെ (1909-1995)
ചരമവാർഷികദിനമാണ്
ജൂലൈ 13.

കവിയും നോവലിസ്റ്റും കഥാകൃത്തുമായിരുന്ന അവർ 1976ലെ ഞ്ഞാനപീഠം പുരസ്കാര ജേതാവാണ്.
കൽക്കത്തയിൽ ജനിച്ചുവളർന്ന ആശാപൂർണക്ക് കിട്ടിയ ഭാഗ്യം, അച്ഛൻ ഹരീന്ദ്രനാഥ ഗുപ്ത കുട്ടികൾ വായിക്കുകയും പഠിക്കുകയും എഴുതുകയും ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്ന ആളായിരുന്നു എന്നതാണ്.
13 വയസ്സിൽ രഹസ്യമായി അയച്ചുകൊടുത്ത കവിത പ്രസിദ്ധീകരിച്ചു എന്നു മാത്രമല്ല ഇനിയും കവിതകളും കഥകളും അയക്കാൻ പത്രാധിപർ ആവശ്യപ്പെടുക കൂടി ചെയ്തു. നിരന്തരം എഴുതിയ അവർ, 32 നോവലുകളും 10 കഥാസമാഹാരങ്ങളും പ്രസിദ്ധപ്പെടുത്തി. നോവൽ ത്രയങ്ങളായ പ്രഥമ പ്രതിശ്രുതി (1964), സുവർണലത (1967), ബകുളിൻ്റെ കഥ (1974) എന്നിവയാണ് അവരുടെ ഏറ്റവും മഹത്തായ സംഭാവനകൾ. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അഗ്നിപരീക്ഷ (1954), തപസ്യ (1976), ചോട്ടീ സി മുലാക്കാത്ത് (1967), സ്വർഗ് (1990) തുടങ്ങി നിരവധി കഥകൾ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.
ജബൽപൂർ, രവീന്ദ്രഭാരതി, ബർദ്വാൻ, ജാദവപൂർ സർവകലാശാലകൾ ഡി ലിറ്റ് ബിരുദം നൽകി ഈ വിഖ്യാത സാഹിത്യകാരിയെ ആദരിച്ചിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *