#കേരളചരിത്രം
കൊടുങ്ങല്ലൂർ കോവിലകം.
കേരളത്തിൻ്റെ സാഹിത്യചരിത്രത്തിൽ കൊടുങ്ങല്ലൂരിനുള്ള സ്ഥാനം അദ്വിതീയമാണ്.
പോയ നൂറ്റാണ്ടുകളിൽ കൊടുങ്ങല്ലൂരിലെ സാഹിത്യ, സാംസ്കാരിക മേഖലകളുടെ നേതൃത്വം കൊടുങ്ങല്ലൂർ കോവിലകത്തിനായിരുന്നു. കോവിലകത്തിൻ്റെ ഏറ്റവും പ്രശസ്തനായ സന്തതി കേരള വ്യാസൻ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്.
പഴയ ഒരു ചിത്രം കൊടുങ്ങല്ലൂർ കോവിലകത്തെ സ്ത്രീകളുടെ കലാസാഹിത്യ രംഗത്തെ ഔന്നത്യം വെളിവാക്കുന്നതാണ്.
നടുവിൽ കസേരയിൽ ഇരിക്കുന്നത് കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെ അമ്മ കുഞ്ഞിപ്പിള്ള തമ്പുരാട്ടിയാണ്.
നിൽക്കുന്നവരിൽ ഇടതുനിന്ന് അഞ്ചാമത് താർക്കികൻ മാന്തട്ട കുഞ്ഞു നമ്പൂതിരിയുടെ ഭാര്യ കൊച്ചിക്കാവ് തമ്പുരാട്ടി. സ്വാമി വിവേകാനന്ദൻ്റെ കേരള സന്ദർശനവേളയിൽ അദ്ദേഹവുമായി സംസ്കൃതത്തിൽ സംസാരിച്ച് അവർ ചരിത്രത്തിൽ ഇടം നേടി.
പണ്ടു കാലത്ത് കോവിലകത്തെ സ്ത്രീകളും കുട്ടികളും
വസ്ത്രധാരണം ചെയ്തിരുന്ന രീതി ശ്രദ്ധേയമാണ്.
– ജോയ് കള്ളിവയലിൽ.
(Photo courtesy:
Prof. Sivaprasad Kodungallur.)
Posted inUncategorized