ഇന്ദുചൂഡൻ

#ഓർമ്മ

ഇന്ദുചൂഡൻ

ഇന്ദുചൂഡൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന കെ കെ നീലകണ്ഠൻ്റെ
(1923-1992) ഓർമ്മദിവസമാണ്
ജൂൺ 14.

പാലക്കാട്ട് കാവശേരി ഗ്രാമത്തിലെ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച യുവാവ് പഠിച്ചത് ഇംഗ്ലീഷ് സാഹിത്യമാണ്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് 1944ൽ ബി എ ഹോണർസ് പാസായി തമിഴ്നാട്ടിലും ആന്ധ്രയിലും കോളെജ് അധ്യാപകനായി ജോലി ചെയ്ത ശേഷം 1947 മുതൽ 1978 വരെ കേരളത്തിലെ വിവിധ സര്ക്കാര് കോളേജുകളിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലി ചെയ്തു. ഒന്നാന്തരം അദ്ധ്യാപകനായിരുന്നു നീലകണ്ഠൻ മാഷ്.
പക്ഷെ പക്ഷിനിരീക്ഷണം ആയിരുന്നു അദ്ദേഹത്തിൻ്റെ ജീവൻ. 1951ൽ മാതൃഭൂമിയിൽ വന്ന വേഴാമ്പൽ എന്ന ലേഖനമാണ് തുടക്കം.
പക്ഷികളെ നിരീക്ഷിക്കുക മാത്രമല്ല വിശദമായ നോട്ടുകൾ തയാറാക്കുകയും സ്വയം ചിത്രങ്ങൾ വരക്കുകയും ചെയ്തു.
1949ൽ ആന്ധ്രയിലെ ഗോദാവരി ജില്ലയിൽ ഇന്ത്യയിലെ ഏറ്റവും വലിയ പെലിക്കൻ പക്ഷിസങ്കേതം കണ്ടെത്തിയതോടെ ഇന്ദുചൂഡൻ പ്രശസ്തനായി.
ഇന്ത്യയുടെ പക്ഷി മനുഷ്യൻ സലിം അലിയുടെ പ്രോത്സാഹനത്തോടെ തൻ്റെ 150 ലേഖനങ്ങൾ സമാഹരിച്ച് കേരളത്തിലെ പക്ഷികൾ എന്ന ആധികാരിക ഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1981ൽ 261 പക്ഷികളുടെ വിവരങ്ങളുമായി രണ്ടാമത്തെ പതിപ്പ് പുറത്തിറങ്ങി.
ഏത് സാധാരണക്കാരനും ആസ്വദിച്ച് വായിക്കാവുന്ന ഭാഷാശൈലിയാണ് ഇന്ദുചൂഡൻ്റെ സവിശേഷത. വാക്കുകൾ കൊണ്ട് ചിത്രം വരക്കുന്നയാൾ എന്നാണ് പ്രശസ്ത സംവിധായകൻ അരവിന്ദൻ വിശേഷിപ്പിച്ചത്.
പക്ഷി നിരീക്ഷകരുടെയും ഗവേഷകരുടെയും ഒരു തലമുറയെ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അവരിൽ പ്രമുഖനായ പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സുരേഷ് ഇളമൺ എഴുതിയ പക്ഷികളും ഒരു മനുഷ്യനും എന്ന ജീവചരിത്രം കേരളത്തിൻ്റെ ഈ അഭിമാനഭാജനത്തിന് അർഹിക്കുന്ന ആദരവാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *