#ഓർമ്മ
#sports
ധ്യാൻ ചന്ദ്.
മേജർ ധ്യാൻ ചന്ദിന്റെ (1905-1979) ജന്മവാർഷികദിനമാണ്
ഓഗസ്റ്റ് 29.
പട്ടാളത്തിൽ ഹോക്കി കളിക്കാരനായിരുന്ന അച്ഛൻ ഷംഷേർ സിംഗിന്റെ കളി കണ്ടാണ് ധ്യാൻ ചന്ദ് വളർന്നത്. 16 വയസ്സിൽ ആർമിയുടെ പഞ്ചാബ് റെജിമെന്റിൽ സീപോയിയായി ചേർന്ന അദ്ദേഹം, കളിയിലെ മികവ് കൊണ്ടുമാത്രം മേജർ റാങ്ക് വരെ ഉയർന്നു. പന്ത് ഡ്രിബിൾ ചെയ്യുന്നതിലും ഗോൾ അടിക്കുന്നതിലും അത്ഭുതമായിരുന്ന ധ്യാൻ ചന്ദ് ഹോക്കി മാന്ത്രികൻ എന്നാണ് അറിയപ്പെട്ടിരുന്നത്. 1928, 32, 36 ഒളിമ്പിക്സുകളിൽ ഇന്ത്യയെ നയിച്ചു സ്വർണമെഡൽ നേടിക്കൊടുത്തു.
സഹോദരൻ രൂപ്സിങ്ങും, മകൻ അശോക് കുമാറും ഇന്ത്യക്കുവേണ്ടി ഹോക്കി കളിച്ചിട്ടുണ്ട്.
പദ്മഭൂഷൺ ബഹുമതി നേടുന്ന ആദ്യത്തെ കായികതാരമാണ് ധ്യാൻ ചന്ദ്. ദുഃഖകരമായ വസ്തുത ഈ ഹോക്കി മാന്ത്രികൻ്റെ അവസാനകാലം ദുരിത പൂർണമായിരുന്നു. ദരിദ്രനായ ധ്യാൻ ചന്ദ് എല്ലാവരാലും അവഗണിക്കപ്പെട്ട് ദില്ലിയിലെ ആശുപത്രിയിൽ മരണമടയുകയായിരുന്നു.
ലോകം കണ്ട ഏറ്റവും മികച്ച ഈ ഹോക്കി കളിക്കാരന്റെ ഓർമ്മക്കായി അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ കായികദിനമായി ആഘോഷിക്കപ്പെടുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized