#ഓർമ്മ
കെ പി അപ്പൻ.
പ്രൊഫസർ കെ.പി. അപ്പൻ്റെ ( 1936 – 2008,) ജന്മവാർഷികദിനമാണ്
ആഗസ്റ്റ് 25.
മലയാള നിരൂപണരംഗത്തെ വ്യത്യസ്തമായ സാന്നിധ്യമായിരുന്നു അപ്പൻ.
അപ്പൻ എഴുതി:
“വ്യക്തികളല്ല, ആശയങ്ങളും നിലപാടുകളുമാണ് എന്നെ ക്ഷോഭിപ്പിക്കാറുള്ളത്. ഏന്നെ സംബന്ധിച്ചിടത്തോളം, എന്റെ ചിന്തയുടെയും, അഭിരുചിയുടെയും സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള ഉപായം കൂടിയാണ് സാഹിത്യവിമർശനം. എന്റെ ചിന്തകളും വികാരങ്ങളും ഒളിച്ചുവക്കാൻ അറിഞ്ഞുകൂടാത്തതുകൊണ്ടാണ് ഞാൻ എഴുതുന്നത്.”
സാഹിത്യത്തിൽ ആധുനികതയുടെ വക്താവായിരുന്നു കെ പി അപ്പൻ.
ആലപ്പുഴ സനാതന വിദ്യാലയം, എസ്.ഡി. കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നീ വിദ്യാലയങ്ങളിലെ പഠനത്തിനുശേഷം ആലുവ യു.സി. കോളേജ്, എസ്.എൻ കോളേജ്, ചേർത്തല, കൊല്ലം എസ്.എൻ. കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി.
1972ൽ കെ. ബാലകൃഷ്ണന്റെ കൗമുദി വാരികയില് പ്രസിദ്ധീകരിച്ച “ക്ഷോഭിക്കുന്നവരുടെ സുവിശേഷം” എന്ന ലേഖനസമാഹാരത്തോടെയാണ് നിരൂപകൻ എന്ന നിലയിൽ അപ്പൻ്റെ തുടക്കം. “ബൈബിൾ – വെളിച്ചത്തിന്റെ കവചം” എന്ന ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയിൽ തൻ്റെ ചിന്തകളെ സ്വാധീനിക്കുന്ന പുസ്തകങ്ങളിൽ ബൈബിളിനോടുള്ള തന്റെ കടപ്പാട് അപ്പൻ വെളിപ്പെടുത്തുന്നുണ്ട്. “മധുരം നിന്റെ ജീവിതം”എന്ന കൃതി യേശുവിന്റെ അമ്മയായ മറിയത്തെക്കുറിച്ചാണ്.
ക്ഷോഭിക്കുന്നവരുടെ സുവിശേഷം, കലഹവും വിശ്വാസവും, ബൈബിൾ വെളിച്ചത്തിന്റെ കവചം,
സമയപ്രവാഹവും സാഹിത്യകലയും,
കഥ: ആഖ്യാനവും അനുഭവസത്തയും,
വിവേകശാലിയായ വായനക്കാരാ,
ചരിത്രത്തെ അഗാധമാക്കിയ ഗുരു,
മാറുന്ന മലയാള നോവൽ,
മധുരം നിന്റെ ജീവിതം,
ചരിത്രത്തെ നിങ്ങൾക്കൊപ്പം കൂട്ടുക,
തുടങ്ങിയവയാണ് പ്രധാന കൃതികൾ.
ഉത്തരാധുനികത ചരിത്രവും വംശാവലിയും എന്ന കൃതി 1998 ലെ കേരളസാഹിത്യ അക്കാദമി അവാർഡ് നേടി. മധുരം നിൻ്റെ ജീവിതം എന്ന പുസ്തകം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമായി.
– ജോയ് കള്ളിവയലിൽ.
Posted inUncategorized