#ഓർമ്മ
#literaure
ലോർക്ക.
ലോകപ്രശസ്ത സ്പാനിഷ് കവിയും നാടകകൃത്തും, നാടക സംവിധായകനുമായ ഫെഡെറിക്കോ ഗാർസിയ ലോർക്കയുടെ
( 1898- 1936) ചരമവാർഷികദിനമാണ്
ആഗസ്റ്റ് 19.
വെറും 39 വയസ്സ് മാത്രമാണ് ലോർക്കക്ക് ജീവിക്കാൻ ഭാഗ്യം കിട്ടിയത്. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൻ്റെ ആരംഭത്തിൽ പട്ടാളം അദ്ദേഹത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു. മൃതദേഹം ഇന്നുവരെ കണ്ടുകിട്ടിയിട്ടില്ല. സ്വവർഗാനുരാഗിയായിരുന്നത് ഒരു കാരണമായിരിക്കാം.
ഗ്രനേഡ സർവകലാശാലയിൽ നിയമവും സാഹിത്യവും പഠിക്കാൻ ചേർന്ന ലോർക്ക, തൻ്റെ ഇടം കവിതയും നാടകവുമാണെന്ന് വളരെ വേഗം തിരിച്ചറിഞ്ഞു. 1918ൽ ആദ്യ രചനയായ Impressions and Landscapes പ്രസിദ്ധീകരിച്ചു. 1929ൽ അമേരിക്കയിലെത്തിയ ലോർക്ക, കൊളംബിയ യൂണിവേഴ്സിറ്റിയിൽ ചേർന്നെങ്കിലും അടുത്ത വർഷം സ്പെയിനിൽ തിരിച്ചെത്തി.
ലോർക്കയുടെ കൃതികൾ മലയാളം ഉൾപ്പെടെ ലോകത്തിലെ മിക്ക ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized