#ഓർമ്മ
#ചരിത്രം
സുഭാഷ്ചന്ദ്ര ബോസ്.
നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ (1897-1945) ചരമവാർഷികദിനമാണ്
ഓഗസ്റ്റ് 18.
ബ്രിട്ടീഷ് ഇന്ത്യയിൽ അക്കാലത്ത് ബംഗാൾ പ്രവിശ്യയുടെ ഭാഗമായിരുന്ന കട്ടക്കിൽ ( ഇപ്പൊൾ ഒഡീഷ) ജനിച്ച ബോസ്, കൽക്കട്ട, കേംബ്രിഡ്ജ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടി. ഐ സി എസ് പരീക്ഷ ഉന്നതറാങ്കോടെ ജയിച്ചെങ്കിലും സർവീസിൽ ചേരാതെ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി. യുവാക്കളുടെ ഹരമായി മാറിയ സുഭാഷ്, 1938ലെ ഹരിപുര സമ്മേളനത്തിൽ ഗാന്ധിജിയുടെ സ്ഥാനാർഥി പട്ടാഭി സീതാരാമയ്യയെ തോൽപ്പിച്ചു കൊണ്ഗ്രസ്സ് പ്രസിഡന്റായി. പട്ടാഭിയുടെ തോൽവി എന്റെ തോൽവിയാണ് എന്ന് ഗാന്ധിജി പ്രഖ്യാപിച്ചതോടെ, ബോസ് 1939 ജൂണിൽ സ്ഥാനം രാജിവെച്ചു. കൊണ്ഗ്രസ്സ് വിട്ട ബോസ്, ഫോർവേഡ് ബ്ലോക്ക് എന്ന പുതിയ പാർട്ടി രൂപീകരിച്ചു.
1840ൽ ബ്രിട്ടീഷ്കാർ ഏർപ്പെടുത്തിയിരുന്ന വീട്ടുതടങ്കലിൽ നിന്ന് സാഹസികമായി രക്ഷപെട്ടു വിദേശത്തേക്ക് കടന്നു. 1941ൽ ജർമ്മനിയിലെത്തി.
പിന്നീട് ഒരു ജർമൻ മുക്കിക്കപ്പലിൽ 1943 മേയിൽ ജപ്പാൻ അധീനതയിലായിരുന്ന സുമാട്ര ദ്വീപിലെത്തി.
ജപ്പാന്റെ സഹായത്തോടെ ഇന്ത്യൻ നാഷണൽ ആർമി (INA ) പുനസംഘടിപ്പിക്കുക എന്ന ദൗത്യം ബോസ് ഏറ്റെടുത്തു. വിരമിച്ച ബ്രിട്ടീഷ് സൈനികർക്കു പുറമെ ധാരാളം ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ, അതിൽ ചേർന്നു. വനിതാവിഭാഗമായ ജാൻസി റാണി റെജിമെന്റിന്റെ മേധാവി മലയാളിയായ ഡോക്ടർ, കാപ്റ്റൻ ലക്ഷ്മിയായിരുന്നു.
ബോസ് നേതൃത്വം കൊടുത്ത ആസാദ് ഹിന്ദ് ഗവണ്മെന്റിന്റെ വാർത്താവിതരണ മന്ത്രിയായിരുന്നു കെ പി കേശവമേനോൻ. അഭിപ്രായവ്യത്യാസം മൂലം രാജിവെച്ച കേശവമേനോന് ജപ്പാൻകാരുടെ തടവിൽ കഴിയേണ്ടി വന്നു.
രണ്ടാം ലോകമഹായുദ്ധത്തിൽ സജീവമായി പങ്കെടുത്ത ഐ എൻ എയുടെ പകുതി അംഗങ്ങളും ബർമ്മ അതിർത്തിയിൽ ബ്രിട്ടീഷ് പട്ടാളവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടു. ശേഷിച്ചവർ കീഴടങ്ങി.
ബോസ് ആകട്ടെ തായ്‌വാന്റെ മുകളിൽവെച്ച് ഉണ്ടായ ഒരു വിമാന അപകടത്തിൽ കൊല്ലപ്പെട്ടു. യുദ്ധം കഴിഞ്ഞപ്പോൾ
300 ഐ എൻ എ ഓഫീസർമാരെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണചെയ്യാൻ ശ്രമിച്ചെങ്കിലും ദേശമാസകാലം ഉയർന്ന പ്രതിഷേധം മൂലം ബ്രിട്ടീഷ് ഭരണാധികാരികൾ ആ ശ്രമം ഉപേക്ഷിച്ചു.
ജയ് ഹിന്ദ് എന്ന മുദ്രാവാക്യം നമുക്ക് സമ്മാനിച്ചത് നേതാജിയാണ്.
ഗാന്ധിജിയുടെ സമരമാർഗ്ഗത്തോട് വിയോജിച്ചിപ്പുള്ളവരുടെ നേതാവായിരുന്നെങ്കിലും, ഇന്നും നേതാജി സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയായി ആദരപ്പൂർവം സ്മരിക്കപ്പെടുന്നു.
– ജോയ് കള്ളിവയലിൽ
Posted inUncategorized