കെ പി ബ്രഹ്മാനന്ദൻ

#ഓർമ്മ
#films

കെ പി ബ്രഹ്മാനന്ദൻ .

കെ പി ബ്രഹ്മാനന്ദന്റെ (1946-2004) ഓർമ്മദിവസമാണ് ഓഗസ്റ്റ് 10.

യേശുദാസും ജയചന്ദ്രനും അരങ്ങുവാഴുന്ന സമയത്ത് 1969ൽ കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തിനുവേണ്ടി കെ രാഘവൻ ഈണമിട്ട
‘ മാനത്തെ കായലിൽ…. ‘ എന്ന ഒറ്റ ഗാനം കൊണ്ടു മലയാളിയുടെ ഹൃദയം കവർന്ന ഗായകനാണ് ബ്രഹ്മാനന്ദൻ .
പിന്നീട് ‘നീല നിശീഥിനിയിൽ…….’ ‘പ്രിയമുള്ളവളെ……..’
‘താരക രൂപിണി…… ‘ തുടങ്ങി എന്നും ഓർക്കപ്പെടുന്ന അനേകം ഗാനങ്ങൾ. 160 ഗാനങ്ങൾ ഈ അനുഗ്രഹീത ഗായകന്റേത് ആയിട്ടുണ്ടെങ്കിലും, വേണ്ട അവസരങ്ങൾ പല സംഗീതസംവിധായകരും നൽകിയില്ല എന്ന തോന്നൽ അവസാനിപ്പിച്ചിട്ടാണ് കടുത്ത പ്രമേഹരോഗം പിടിപെട്ട് ബ്രഹ്മാനന്ദൻ വിടവാങ്ങിയത്.
– ജോയ് കള്ളിവയലിൽ.

https://www.facebook.com/share/v/hvPzFbtjHHJUz9wR/?mibextid=14AR8G

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *