ഗദ്ദർ

#ഓർമ്മ

ഗദ്ദർ .

തെലുങ്ക് കവിയും നാടോടി ഗായകനുമായ
ഗദ്ദറുടെ (1947-2023) ഓർമ്മദിവസമാണ്
ഓഗസ്റ്റ് 6.

വുമ്മടി വിത്തൽ റാവു എന്നാണ് യഥാർഥ പേര്. വിപ്ലവം ഗദ്ദറിൻ്റെ രക്തത്തിൽ കുട്ടിക്കാലത്ത് തന്നെ അലിഞ്ഞുചേർന്നതാണ്. റാവു എന്ന മുന്നോക്ക ജാതിപ്പേര് സ്കൂൾ റെജിസ്റ്ററിൽ ചേർക്കാൻ വിസമ്മതിച്ച ഹെഡ്മാസ്റ്റർ അച്ഛനെ അധിക്ഷേപിച്ചു . മുഖത്ത് മഷി കുടഞ്ഞിട്ടിട്ടും കാലുപിടിച്ച് ആ അച്ഛൻ മകനെ സ്കൂളിൽ ചേർത്തു.
ദളിതരും ദരിദ്രരുമായ ജനങ്ങൾക്ക് വിദ്യാഭ്യാസത്തിലൂടെ മാത്രമേ വിമോചനം സാധ്യമാവൂ എന്ന അംബേദ്ക്കറുടെ വചനം അനുസ്മരിപ്പിച്ചാണ് അച്ഛൻ കുട്ടിയെ ആശ്വസിപ്പിച്ചത്.
വിപ്ളവത്തിൻ്റെ ഈറ്റില്ലമായ തെലങ്കാനയിലെ മേടക്കിലാണ് ജനനം.
തെലങ്കാനയിലെ വിപ്ലവപ്രസ്ഥാനം ഏതാണ്ട് കെട്ടടങ്ങിയെങ്കിലും ഗദ്ദർ തൻ്റെ ഉള്ളിലെ അഗ്നി കെടാതെ അവസാനം വരെ സൂക്ഷിച്ചു. ജെയിൽവാസം ഒരിക്കലും അദ്ദേഹത്തിൻ്റെ സമരവീര്യം കുറച്ചില്ല.
തെലങ്കാന സംസ്ഥാന രൂപീകരണത്തിനായുള്ള പ്രക്ഷോഭത്തിന് മുന്നണിയിൽ തന്നെ അദ്ദേഹം ഉണ്ടായിരുന്നു.
1997ൽ നടന്ന വധശ്രമത്തിൽ ശരീരത്തിൽ പ്രവേശിച്ച നിരവധി വെടിയുണ്ടകളിൽ ഒന്ന് മരണംവരെ ഉള്ളിൽ പേറിയാണ് ധീരനായ ഈ വിപ്ലവകവി വിടവാങ്ങിയത്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *