#ചരിത്രം
#ഓർമ്മ
1965ലെ ഇന്ത്യാ പാകിസ്ഥാൻ യുദ്ധം.
1965ലെ ഇന്ത്യാ പാകിസ്ഥാൻ യുദ്ധം ആരംഭിച്ച ദിവസമാണ് ഓഗസ്റ്റ് 5.
കശ്മീരികളുടെ വേഷം ധരിച്ച 33000നടുത്തുവരുന്ന പാകിസ്താൻ സൈന്യം, ലൈൻ ഓഫ് ആക്ച്ചൽ കൺട്രോൾ ( LAC) കടന്ന് കടുത്ത ആക്രമണം അഴിച്ചുവിട്ടു.
1962ലെ ചൈനാ യുദ്ധത്തിലെ പരാജയത്തിനുശേഷം ഇന്ത്യക്ക് ഒരു യുദ്ധത്തിന് കഴിയില്ല എന്നാണ് പാകിസ്താൻ പ്രസിഡൻ്റ് ജനറൽ അയൂബ് ഖാൻ കണക്കുകൂട്ടിയത്.
തുടക്കത്തിൽ പതറിയെങ്കിലും ഇന്ത്യൻ സേന ശക്തമായ പ്രതിരോധം തീർത്തു. കരസേനാധിപൻ ജനറൽ ജെ എൻ ചൗധരിയും പശ്ചിമ കമാൻഡ് മേധാവി ലെഫ്റ്റ് ജനറൽ ഹർബക്ഷ് സിംഗുമാണ് യുദ്ധം നയിച്ചത്. പക്സിസ്ഥാൻ്റെ കരസേനാ മേധാവി ലെഫ്റ്റ് ജനറൽ ഭക്തിയാർ റാണയായിരുന്നു.
തിത്വാൾ, യൂറി, പൂഞ്ച് മേഖലയിൽ പാകിസ്താൻ നേട്ടം കൊയ്തപ്പോൾ 8 കിലോമീറ്റർ അതിർത്തിക്കപ്പുറമുള്ള ഹാജി പിർ പാസ് ഇന്ത്യ പിടിച്ചു. കാർഗിൽ പട്ടണം ഇന്ത്യയുടെ കയ്യിലും മലനിരകൾ പാകിസ്താൻ്റെ നിയന്ത്രണത്തിലുമായി. 100 ഇന്ത്യൻ ടാങ്കുകൾ തകർത്ത് പാകിസ്താൻ അഘ്നൂർ പിടിക്കുന്ന ഘട്ടമെത്തിയപ്പോൾ ഇന്ത്യ പുതിയ യുദ്ധനിര തുറന്നു . സെപ്റ്റംബർ 6ന് ഇന്ത്യൻ സേന ലൈൻ ഓഫ് കൺട്രോൾ (LOC) കടന്നു. ഇച്ചോഗിൽ കനാൽ കടന്ന് ലാഹോർ അതിർത്തിയിൽ വരെ ഇന്ത്യൻ കരസേന എത്തി. സെപ്റ്റംബർ 10ൻ്റെ
പ്രസിദ്ധമായ അസൽ ഉത്തർ യുദ്ധത്തിൽ ഇന്ത്യ ജയിച്ചു. 97 പാകിസ്താൻ ടാങ്കുകൾ നശിച്ചപ്പോൾ ഇന്ത്യയുടെ നഷ്ടം വെറും 32 ആയിരുന്നു.
വ്യോമയുദ്ധത്തിൽ അമേരിക്കൻ സാബർ ജെറ്റുകൾ ഉണ്ടായിരുന്ന പാകിസ്ഥാനായിരുന്നു മേൽക്കൈ എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
ബലാബലം തുടർന്നപ്പോൾ റഷ്യയുടെ മുൻകൈയിൽ സെപ്റ്റംബർ 20ന് ഐക്യരാഷ്ട്രസഭ വെടിനിർത്തൽ പ്രമേയം അംഗീകരിച്ചു. 23ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു.
താഷ്കെൻ്റിൽ വെച്ച് സമാധാനക്കരാർ ഒപ്പിട്ടതിൻ്റെ പിറ്റെദിവസം ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ നിര്യാണവാർത്തയും പുറത്ത് വന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized