അക്ബർ ചക്രവർത്തിയും ഹിന്ദു മതവും

#ചരിത്രം

അക്ബർ ചക്രവർത്തിയും ഹിന്ദുമതവും.

കടുത്ത ഹിന്ദുമത വിരുദ്ധർ എന്നയൊരു ചിത്രമാണ് മുഗൾ ചക്രവർത്തിമാർക്കുള്ളത്.
എന്നാല് ഒരു തരത്തിലുള്ള ഹിന്ദുവിരുദ്ധതയും ആരോപിക്കാൻ സാധ്യമല്ലാത്ത ചക്രവർത്തിയാണ് അക്ബർ ( 1556-1605). ഹിന്ദു-മുസ്ലിം സാഹോദര്യത്തിൻ്റെയും സഹവർത്തിത്തിൻ്റെയും വക്താവായിരുന്നു അക്ബർ. അതിനായി രണ്ടു മതങ്ങളുടെയും അടിസ്ഥാനതത്വങ്ങൾ സ്വാംശീകരിച്ച് ദീൻ ഇലാഹി എന്ന ഒരു മതം തന്നെ അദ്ദേഹം സ്വാപിച്ചു. രജപുത്ര രാജകുമാരിയായ ജോധാ ഉൾപ്പെടെയുളള ഹിന്ദുസ്ത്രീകൾ അക്ബറിൻ്റെ ഭാര്യമാരായിരുന്നു.

അക്ബർ തൻ്റെ ഭരണത്തിൻ്റെ അവസാനവർഷത്തിൽ (ക്രി . വ.1605) പുറത്തിറക്കിയ നാണയങ്ങളിൽ ഒരുവശത്ത് വനവാസത്തിനു പുറപ്പെടുന്ന രാമനേയും സീതയേയും കാണാം. ‘രാംസിയ’ (രാമൻ സീത) എന്നാണ് ദേവനാഗരിയിലുള്ള എഴുത്താണ് വെള്ളി നാണയത്തിൻ്റെ ഒരു വശത്ത്.
മറുവശത്ത്
‘ഇലാഹി 50 അമർദാദ്’
(ഇലാഹി-അക്ബർ ദീൻ ഇലാഹി തുടങ്ങിയ ശേഷമുള്ള വർഷം, അമർദാദ് – സൌരാഷ്ട്രീയരുടെ – ആഗസ്റ്റിനു തുല്യമായ മാസം] എന്നു പേർഷ്യൻ ലിപിയിൽ ആലേഖനം ചെയ്തിരിക്കുന്നു. ഈ നാണയങ്ങൾ, ‘ദിൻ-ഇ-ഇലാഹി’ [ദിവ്യ വിശ്വാസം] മതത്തിൻ്റെ അടിസ്ഥാന തത്വം ‘സുൾഹ്-ഇ-കുൾ’
( സാർവ്വലൌകിക സമാധാനം) ആയിരുന്നു.
ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *