മുസാഫർ അഹമ്മദ്

#ഓർമ്മ

മുസാഫർ അഹമ്മദ്.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകരിലൊരാളായ മുസാഫർ അഹ്‌മ്മദിന്റെ (1889-1973) ജന്മവാർഷികദിനമാണ്
ഓഗസ്റ്റ് 5.

ഇത്രയും വർഷങ്ങൾ തടവറയിൽ കഴിഞ്ഞിട്ടുള്ള രാഷ്ട്രീയനേതാവ് ഇന്ത്യയിൽ വേറെയില്ല.
ഇന്നത്തെ ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ ജനിച്ച മുസാഫർ അഹമ്മദ്, കവി നസ്‌റുൽ ഇസ്‌ലാമുമായി ചേർന്ന് 1920ൽ നബജുഗ് എന്ന മാസിക തുടങ്ങിക്കൊണ്ടാണ് പൊതുജീവിതം ആരംഭിച്ചത്.
റഷ്യൻ വിപ്ലവം, ഖിലാഫത് പ്രസ്ഥാനം, നിസ്സഹകരണപ്രസ്ഥാനം തുടങ്ങിയവ മുസഫറിന്റെ ചിന്താഗതി മാറ്റിമറിച്ചു.
കമ്മ്യൂണിസ്റ്റായി മാറിയ അദ്ദേഹം, 1924ൽ കാൺപൂർ ഗൂഡാലോചന കേസിൽ എസ് എ ഡാങ്കെ, ഷൗക്കത്ത് ഉസ്മാനി, നളിനി ഗുപ്‌ത, തുടങ്ങിയവരോടോത്തു നാലുവർഷം തടവിനു വിധിക്കപ്പെട്ടെങ്കിലും രോഗം മൂലം ഒരു വർഷം കഴിഞ്ഞു വിട്ടയക്കപ്പെട്ടു. 1927 മുതൽ മരണം വരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയിൽ പ്രവർത്തിച്ചു.
1927ൽ മീററ്റ് ഗൂഢാലോചന കേസിൽ ജെയിലായ മുസാഫർ, 1936ൽ മാത്രമാണ് പുറത്തുവന്നത്.
വിഭജനകാലത്ത് പാകിസ്ഥാനിലേക്ക് പോകാതെ കൽക്കട്ടയിൽ താമസമാക്കി. സ്വതന്ത്ര ഇന്ത്യയിൽ 1948 മുതൽ 1959 വരെ, വീണ്ടും 1962 മുതൽ 1964 വരെ , പിന്നീട് 1965 മുതൽ 1967 വരെയും മുസാഫർ അഹമ്മദിന് ജെയിലിൽ കഴിയേണ്ടിവന്നു. കർഷകപ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയിൽ കർഷകരെയും കർഷക തൊഴിലാളികളെയും സംഘടിപ്പിക്കാനാണ് അദ്ദേഹം കൂടുതൽകാലം പ്രവർത്തിച്ചത്.
പാർട്ടി പിളർന്നപ്പോൾ സി പി എമ്മിൽ നിലയുറപ്പിച്ചു. മരണം വരെ കേന്ദ്രകമ്മറ്റി അംഗമായിരുന്നു.
ബംഗാളിലെ പാർട്ടി പത്രമായ ഗണശക്‌തി ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങൾ തുടങ്ങിയ മുസാഫർ അഹമ്മദിന്റെ പേരിലാണ് കൽക്കത്തയിലെ സി പി എം ആസ്ഥാനം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്.
ബംഗാളി ഭാഷയിലെ മുൻനിര എഴുത്തുകാരൻ കൂടിയായിരുന്നു മുസാഫർ അഹ്മദ്. നിരവധി പുസ്തകങ്ങൾ ബംഗാളിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *