#ഓർമ്മ
#books
#films
ഹെർമൻ മെൽവിൽ.
ഹെർമൻ മെൽവിലിൻ്റെ (1819-1891) ജന്മവാർഷികദിനമാണ്
ആഗസ്റ്റ് 1.
മോബി ഡിക്ക് എന്ന ഒറ്റ നോവൽ കൊണ്ട് ലോകപ്രശസ്തനായ അമേരിക്കൻ എഴുത്തുകാരനാണു് മെൽവിൽ.
1837ൽ കുടുംബം പാപ്പരായതാണ് മെൽവിലിൻ്റെ ജീവിതം വഴിതിരിച്ചു വിട്ടത്. ജീവിക്കാനായി 1839ൽ ന്യൂയോർക്കിൽ നിന്ന് ഇംഗ്ലണ്ടിലെ ലിവർപ്പൂളിലേക്കു പോകുന്ന ഒരു കപ്പലിൽ കാബിൻ ബോയിയായി കയറിക്കൂടി. പിന്നീട് 1844 വരെ നിരന്തരം കപ്പൽ യാത്രകൾ. അക്കൂട്ടത്തിൽ തിമിംഗലങ്ങളെ ഹാർപൂൺ ഉപയോഗിച്ച് വേട്ടയാടുന്ന പണിയും ചെയ്തു.
അതിനുശേഷം നിരന്തരം എഴുതിയെങ്കിലും ആരും ശ്രദ്ധിച്ചില്ല. 1851ലാണ് തിമിംഗലം എന്ന പേരോടെ ഇന്ന് മൊബി ഡിക്ക് എന്ന പേരിൽ അറിയപ്പെടുന്ന നോവൽ ലണ്ടനിൽ പ്രസിദ്ധീകരിച്ചത്. നോവലിൻ്റെ ഇതിവൃത്തം സാധാരണമായ ഒരു കഥയാണ്. മോബി ഡിക്ക് എന്ന തിമിംഗലത്തെ വേട്ടയാടുന്ന ക്യാപ്റ്റൻ അഹാബ്. പക്ഷേ അവസാനവിജയം മോബി ഡിക്കിനാണ്. അത് അഹാബിനെ കൊല്ലുന്നു. മനുഷ്യമനസ്സിൻ്റെ ആഗ്രഹങ്ങളും, വിജയങ്ങളും, പരാജയങ്ങളും തൻ്റെ ഇതിഹാസ നോവലിലൂടെ വരച്ചുകാട്ടുന്ന മെൽവിൽ
വായനക്കാരുടെ ഹൃദയം കവരുന്നു.
നോവൽ പിന്നീട് ചലച്ചിത്രങ്ങൾ , ടെലിവിഷൻ പരമ്പര ഒക്കെയായി.
– ജോയ് കള്ളിവയലിൽ.
Posted inUncategorized