ഇംഗ്മാർ ബർഗ് മാൻ

#ഓർമ്മ

ഇൻഗ്മാർ ബർഗ് മാൻ.

സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മഹാനായ സംവിധായകരിൽ ഒരാളായ ഇൻഗ് മാർ ബെർഗ് മാന്റെ (1918-2007) ഓർമ്മദിവസമാണ് ജൂലൈ 30.

സ്വീഡനിൽ ജനിച്ച ബെർഗ് മാൻ, സ്റ്റോക്ക്ഹോം സർവകലാശാലയിൽ പഠിക്കുമ്പോൾ തന്നെ നാടകത്തിൽ ആകൃഷ്ടനായിരുന്നു. പിന്നീട് സംവിധാനസഹായിയായി തുടങ്ങി 1944ൽ സ്വതന്ത്ര സംവിധായകനായി. ആ വർഷം തിരക്കഥയെഴുതിയ Prison എന്ന സിനിമ വിജയമായത് ചലച്ചിത്രരംഗത്തേക്കുള്ള വഴിതുറന്നു. 1952 മുതൽ 1959 വരെ മാലനോ മുനിസിപ്പൽ തീയറ്ററിന്റെ ഡയരക്ടറായി ജോലിചെയ്തു.
1955ൽ സംവിധാനംചെയ്ത Tales of a Summer Night ബെർഗ് മാന് അന്താരാഷ്ട്രതലത്തിൽ അംഗീകാരം നേടിക്കൊടുത്തു.
1957ലാണ് ബെർഗ് മാന്റെ ആദ്യത്തെ മാസ്റ്റർപീസായ The Seventh Seal പുറത്തുവന്നത്.
പിന്നീട് വന്ന Wild Strawberries ലോകസിനിമയിൽ ബെർഗ് മാന്റെ സിംഹാസനം ഉറപ്പിച്ചു.
Through a Glass, Darkly, എന്ന ചിത്രം മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌ക്കാർ നേടി.
വേറൊരു മാസ്റ്റർപീസ് സിനിമയാണ് 1972ൽ റിലീസ് ചെയ്ത Cries and Whispers.
1952 ചിത്രമായ Fanny and Alexander വീണ്ടും മികച്ച വിദേശചിത്രത്തിനുള്ള ഓസ്‌ക്കാറിന് അർഹമായി.
ഇൻഗ്രിഡ് ബെർഗ് മാൻ, ലിവ് ഉൾമാൻ തുടങ്ങിയ അതുല്യനടിമാരെ ലോകസിനിമക്ക് നൽകിയത് ഈ വിശ്വപ്രസിദ്ധ സംവിധായാകനാണ്.
സന്മാർഗബോധം, മനുഷ്യനും, ദൈവവും, തിന്മയുമായുള്ള ബന്ധം തുടങ്ങിയ വിഷയങ്ങൾ ബെർഗ് മാനെപ്പോലെ വിശകലനം ചെയ്ത ചലച്ചിത്രകാരന്മാർ വേറെയില്ല.
1987ൽ പ്രസിദ്ധീകരിച്ച Magic Lantern എന്ന ഓർമ്മക്കുറിപ്പുകൾ ലോകമെങ്ങുമുള്ള ചലച്ചിത്രപ്രേമികളുടെ ഇഷ്ടവായനയാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *