#ഓർമ്മ
വി പി ശിവകുമാർ
വി പി ശിവകുമാറിൻ്റെ ( 1947-1993) ഓർമ്മദിവസമാണ്
ജൂലൈ 27.
മലയാള ചെറുകഥാരംഗത്തെ നഷ്ടവസന്തമാണ് വെറും 42 വയസിൽ കാൻസറിന് കീഴടങ്ങേണ്ടി വന്ന ശിവകുമാർ.
ബോർഹസിൻ്റെ കഥകൾ മലയാളത്തിന് പരിചയപ്പെടുത്തിയ ശിവകുമാറിൻ്റെ കഥകളിൽ തൻ്റെ ആരാധ്യപുരുഷൻ്റെ സ്വാധീനം കാണാം.
1966 ടെലിഫോൺ വകുപ്പിൽ ജീവനക്കാരനായ ശിവകുമാറിനെ സമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ പിരിച്ചുവിട്ടത് ഭാഷയുടെ ഭാഗ്യമായി.
1971ൽ മലയാളം എം എ ജയിച്ചത് ഒന്നാം റാങ്കോടെയാണ്. 1972ൽ അധ്യാപകനായ കഥാകാരൻ മരണം വരെ വിവിധ സര്ക്കാര് കോളേജുകളിൽ ജോലി ചെയ്തു.
1980 കളിലെ തിരുവനന്തപുരം ജീവിതകാലത്തെ ഒരു സൗഭാഗ്യമായിരുന്നു ബാബുവിൻ്റെ ചർച്ചാവേദി. യാതൊരു ഔദ്യോഗിക ചട്ടക്കൂടുമില്ലാതെ നടത്തിയിരുന്ന സാഹിത്യ ചർച്ചകളിൽ തലസ്ഥാനത്തെ എഴുത്തുകാരെ പരിചയപ്പെടാനും വിവിധ സാഹിത്യരചനകൾ ചർച്ചചെയ്യാനുമുള്ള അവസരം ലഭിച്ചു.
ഒരു ദിവസം ഗുപ്തൻനായർ സാറാണ് സദസിൻ്റെ ഒരു മൂലയിൽ ഒതുങ്ങിക്കഴിയുന്ന വി പി ശിവകുമാർ എന്ന തൻ്റെ സഹപ്രവർത്തകനെ സദസിന് പരിചയപ്പെടുത്തിയത്.
മിതഭാഷിയായ, മെലിഞ്ഞ് നീണ്ടുണങ്ങിയ ആ യുവാവ് ഒരു കോളെജ് അധ്യാപകനും ചെറുകഥാകൃത്തുമാണ് എന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല.
പിന്നീട് ശിവകുമാറിൻ്റെ കഥകളുടെ ആരാധകനായി മാറി എന്നതാണ് സത്യം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized