#ഓർമ്മ
കാൾ യുങ്.
വിശ്വപ്രസിദ്ധ മനോരോഗവിദഗ്ധനും മനശാസ്ത്ര ചിന്തകനുമായ കാൾ യുങ്ങിൻ്റെ (1875-1961)
ജന്മവാർഷികദിനമാണ്
ജൂലൈ 26.
അനലറ്റിക്കൽ സൈക്കോളജി എന്ന ശാസ്ത്രശാഖയുടെ സ്ഥാപകനാണ് യുങ്.
സൈക്കിയാട്രി, ആന്ത്രപ്പോളജി, മനശാസ്ത്രം, സാഹിത്യം, തത്വചിന്ത,
മതാത്മകപഠനങ്ങൾ തുടങ്ങി യുംഗിൻ്റെ ചിന്തകൾ സ്വാധീനം ചെലുത്തിയ മേഖലകൾ അനവധിയാണ്.
സ്വിറ്റ്സർലൻഡിൽ ജനിച്ച കാൾ ഗുസ്താവ് യുങ്, വൈദ്യശാസ്ത്രപഠനത്തിനായി 1896ൽ ബേസൽ യൂണിവേഴ്സിറ്റിയിൽ ചേർന്നു. 1900ൽ സൂറിക്കിൽ മനോരോഗചികിത്സ ആരംഭിച്ചു. ഫ്രോയിഡിൻ്റെ അടുത്ത സഹപ്രവർത്തകനായിരുന്ന യുംഗ് ആയിരിക്കും പിൻഗാമി എന്നെല്ലാവരും കരുതിയെങ്കിലും 1926ൽ അവർ തെറ്റിപ്പിരിഞ്ഞു. ന്യൂറോസിസിൻ്റെ അടിസ്ഥാനം ലൈംഗികത ആണെന്ന ഫ്രോയിഡിൻ്റെ വാദം യുങ്ങിന് അംഗീകരിക്കാൻ കഴിയാത്തതായിരുന്നു പ്രധാന കാരണം.
അന്തർമുഖത്തം, ബഹിർമുഖത്തം എന്ന് അദ്ദേഹം മനുഷ്യസ്വഭാവത്തെ തരംതിരിച്ചു. വേദനാജനകമായ, പ്രത്യേകിച്ച് ലൈംഗികാനുഭവങ്ങളെ നമ്മുടെ അബോധമനസ്സ് മറക്കാൻ ശ്രമിക്കുന്നു എന്ന് അദ്ദേഹം കണ്ടുപിടിച്ചു. Collective Unconscious എന്നാണ് അദ്ദേഹം ആ പ്രതിഭാസത്തെ വിശേഷിപ്പിച്ചത്.
ലോകമെങ്ങുമുള്ള സർവകലാശാലകൾ അദ്ദേഹത്തെ ബഹുമതികൾ കൊണ്ട് മൂടി. ഡോക്ടറേറ്റ് നൽകി ആദരിച്ച ഓക്സ്ഫോർഡ്, ഹാർവാഡ് തുടങ്ങിയവരുടെ കൂട്ടത്തിൽ ഇന്ത്യയിലെ അലഹബാദ്, ബനാറസ്, കൽക്കത്ത സർവകലാശാലകളുമുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized