#books
Private Library.
The writer Umberto Eco belongs to that small class of scholars who are encyclopedic, insightful, and nondull.
He is the owner of a large personal library (containing thirty thousand books), and separates visitors into two categories:
those who react with “Wow! Signore, professore dottore Eco, what a library you have ! How many of these books have you read?” and the others – a very small minority – who get the point that a private library is not an ego-boosting appendage but a research tool.
Read books are far less valuable than unread ones. The library should contain as much of what you don’t know as your financial means, mortgage rates and the currently tight real-estate market allows you to put there.
You will accumulate more knowledge and more books as you grow older, and the growing number of unread books on the shelves will look at you menancingly. Indeed, the more you know, the larger the rows of unread books.
Let us call this collection of unread books an antilibrary.
– Nassim Nicholas Taleb,
The Black Swan .
വിജ്ഞാനകോശസമാനമായ അറിവും ഉൾക്കാഴ്ചയുമുള്ള, വിരസത തരാത്ത ചുരുക്കം എഴുത്തുകാരിൽ ഒരാളാണ് ഉംബെർട്ടൊ എക്കോ. മുപ്പതിനായിരം പുസ്തകങ്ങളുള്ള വലിയ സ്വകാര്യലൈബ്രറിയുടെ ഉടമയായ അദ്ദേഹം തന്റെ സന്ദർശകരെ രണ്ടു വിഭാഗമായി തിരിക്കുന്നു: “ഹോ, പ്രൊഫസർ എക്കോ, എന്തൊരു ലൈബ്രറിയാണു നിങ്ങളുടേത്; ഇതിൽ എത്ര പുസ്തകങ്ങൾ നിങ്ങൾ വായിച്ചിട്ടുണ്ട്?” എന്നു ചോദിക്കുന്ന ഭൂരിപക്ഷവും, സ്വകാര്യ ലൈബ്രറി പൊങ്ങച്ചസാമഗ്രിയല്ല, അറിവുതേടാനുള്ള ഉപകരണമാണ് എന്നു തിരിച്ചറിയുന്ന ന്യൂനപക്ഷവും.
വായിച്ച പുസ്തകങ്ങൾക്ക് വായിക്കാത്തവയോളം മൂല്യമില്ല. നിങ്ങളുടെ സാമ്പത്തികശേഷിയും പലിശനിരക്കും റിയൽ-എസ്റ്റേറ്റ് നിലയും അനുവദിക്കുന്നത്ര അറിയാത്ത കാര്യങ്ങൾ അടങ്ങിയതാകണം നിങ്ങളുടെ ലൈബ്രറി. അപ്പോൾ പ്രായമാകുന്നതനുസരിച്ച് നിങ്ങൾ കൂടുതൽ അറിവും പുസ്തകങ്ങളും സമ്പാദിക്കും. അലമാരകളിലെ വായിക്കാത്ത പുസ്തകങ്ങളുടെ വളരുന്ന ശേഖരം നിങ്ങളെ വെല്ലുവിളിച്ചു കൊണ്ടിരിക്കും. അറിവു വർദ്ധിക്കുന്നതനുസരിച്ച്, വായിക്കാത്ത പുസ്തകങ്ങളുടെ നിരയും നീളും.
വായിക്കാത്ത പുസ്തകങ്ങളുടെ കൂട്ടത്തെ വേണമെങ്കിൽ എതിർ-ഗ്രന്ഥശേഖരം (an antilibrary) എന്നു വിളിക്കാം.
വിവർത്തനം:
Georgekutty Kiliyantharayil .
Posted inUncategorized