പ്രൊഫ. എ ശ്രീധര മേനോൻ

#ഓർമ്മ

പ്രൊഫ. എ ശ്രീധരമേനോൻ.

പ്രശസ്ത ചരിത്രകാരൻ എ ശ്രീധരമേനോൻ്റെ ( 1925-2023)
ചരമവാർഷിക ദിനമാണ്
ജൂലൈ 23.

എറണാകുളത്ത് ജനിച്ച അമ്പാട്ട് ശ്രീധര മേനോൻ മഹാരാജാസ് കോളേജിൽ നിന്ന് സ്വർണ്ണ മെഡലോടെ ബി എ യും, മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്കോടെ എം എയും, ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി കേരള ഗസറ്റിയേഴ്‌സ് എഡിറ്ററായി. കേരള സർവകലാശാലാ രജിസ്ട്രാറായും പ്രവർത്തിച്ചു.
കേരള ചരിത്രവും, ഇന്ത്യാ ചരിത്രവും ഉൾപ്പെടെ നിരവധി ചരിത്രഗ്രന്ധങ്ങൾ രചിച്ച ശ്രീധരമേനോൻ്റെ സവിശേഷ സംഭാവന സർ സി പി തിരുവിതാംകൂർ ചരിത്രത്തിൽ ( ഇംഗ്ലീഷ് പരിഭാഷ Triumph and Trajedy in Travancore) എന്ന ഗ്രന്ഥമാണ്.
സ്വേച്ഛാധിപതിയും , ക്രൂരനും, ജനദ്രോഹിയുമായ ഭരണാധികാരി എന്ന ചിത്രമാണ് തിരുവിതാംകൂർ സ്വാതന്ത്ര്യ സമര ചരിത്രം എഴുതിയ സി നാരായണ പിള്ള ഉൾപ്പെടെയുള്ള മിക്ക ചരിത്രകാരന്മാരും സി പി യെ അടയാളപ്പെടുത്തിയിട്ടുള്ളത്.
എന്നാൽ തിരുവിതാംകൂറിൻ്റെ സർവോതോന്മുഖമായ പുരോഗതി കൈവരിക്കാൻ തക്കതായ പദ്ധതികൾ ആവിഷകരിച്ചു ഈ കൊച്ചു നാട്ടുരാജ്യത്തെ ഇന്ത്യയിലെ ഏറ്റവും നന്നായി ഭരിക്കപ്പെടുന്ന നാടായി മാറ്റിയത് സർ സി പി യാണ് എന്ന് ആധികാരിക രേഖകൾ ചൂണ്ടിക്കാട്ടി ശ്രീധരമേനോൻ തെളിയിക്കുന്നു. കേരളത്തിൻ്റെ വ്യവസായവികസനത്തിൽ സി പി നടപ്പാക്കിയ പദ്ധതികളെ കവച്ചുവെക്കാൻ അരനൂറ്റാണ്ടു കാലം കഴിഞ്ഞപ്പോഴും സംസ്ഥാനത്തിന് സാധിച്ചില്ല.
തിരുവിതാംകൂർ മഹാരാജാവിനെ മുൾമുനയിൽ നിർത്തി ബ്രിട്ടിഷുകാർ കൊണ്ടുവന്ന,
കേരളത്തിന് എക്കാലവും ഭീഷണിയായ മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ വക്കീലിൻ്റെ കോട്ട് വീണ്ടുമണിഞ്ഞ് പോരാടി സി പി നേടിയ നേട്ടങ്ങൾ മുഴുവൻ പിൽക്കാല ഭരണാധികാരികൾ കളഞ്ഞുകുളിച്ചു.
സ്വതന്ത്ര തിരുവിതാംകൂർ വിഷയത്തിൽ തീരുമാനം രാജകുടുമ്പത്തിൻ്റേത് ആയിരുന്നു എന്ന് ശ്രീധരമേനോൻ തെളിയിക്കുന്നു.
പൊതുബോധത്തിനെതിരെ വസ്തുതകൾ നിരത്തി ചരിത്രരചന നടത്തിയ ശ്രീധരമേനോൻ പലർക്കും അസ്വീകാര്യനായി മാറിയതിൽ അത്ഭുതമില്ല.
പദ്മഭൂഷൺ (2009) ബഹുമതി നൽകിയാണ് രാജ്യം ഈ ചരിത്രകാരനെ ആദരിച്ചത്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *