#ഓർമ്മ
#sports
ഡിയോഗോ മറഡോണ.
മറഡോണയുടെ (1960-2020) ജന്മവാർഷികദിനമാണ് ഒക്ടോബർ 30.
ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനാണ് മറഡോണ എന്ന് വിശ്വസിക്കുന്നവർ ധാരാളമുണ്ട്. പന്തടക്കത്തിലും തനിക്കും മറ്റുള്ളവർക്കും ഗോളടിക്കാനുള്ള അവസരങ്ങൾ സ്രഷ്ടിക്കുന്നതിലും മറഡോണയെ വെല്ലാൻ അധികമാരുമില്ല.
അർജൻ്റീനയിലെ ബ്യുനോസ് അയർസിലാണ് ജനനം. തെരുവിൽ കളിച്ചുവളർന്ന ബാലൻ 8വയസ്സിൽ ‘ചെറിയ തക്കാളികൾ’ എന്ന പേരുള്ള കുട്ടികളുടെ ഫുട്ബോൾ ക്ലബിൽ ചേർന്നു. പിന്നീട് 136 മത്സരങ്ങളിൽ ക്ലബ് തോൽവി അറിഞ്ഞില്ല.
14 വയസിൽ അർജൻ്റീനിയൻ ജൂനിയർ ടീമിൽ കളിച്ചു ദേശീയ ചാമ്പ്യൻഷിപ്പ് നേടി.
15 വയസിൽ ഒന്നാം ഡിവിഷനിൽ. 16 വയസ്സ് തികയുന്നതിന് മുൻപേ ദേശീയ ടീമിൽ.
1981ൽ ബോക്കാ ജൂനിയേഴ്സിൽ. 1982ൽ ബാർസലോണ ടീമിൽ. 1984 മുതൽ 91 വരെ നപ്പോളിക്കു വേണ്ടി കളിച്ച മറഡോണയുടെ മികവിൽ ക്ലബ് രണ്ടുതവണ ദേശീയ ചാമ്പ്യന്മാരായി.
1982, 86, 90, 94 വർഷങ്ങളിൽ ലോകകപ്പിൽ കളിച്ചു. 1986ൽ അർജൻ്റീനക്കു ലോകകപ്പ് നേടിക്കൊടുത്തത് മറഡോണയാണ്. ഇംഗ്ലണ്ടിനെതിരെ നേടിയ ഒന്നാമത്തെ ഗോൾ ‘ദൈവത്തിൻ്റെ കരം ‘ ആയിരുന്നെങ്കിലും ഒറ്റക്ക് മുന്നേറി നേടിയ രണ്ടാമത്തെ ഗോൾ ഫുട്ട്ബോളിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഗോളുകളിൽ ഒന്നാണ്.
1997 ഒക്ടോബർ 25ന് കളി അവസാനിപ്പിച്ച മറഡോണ, 2008 മുതൽ 2010 ലോകകപ്പ് വരെ ദേശീയ ടീമിൻ്റെ കോച്ചായും പ്രവർത്തിച്ചു.
അവസാനനാളുകൾ മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും പിടിയിലായിരുന്നു.
സിനിമകൾ, പുസ്തകങ്ങൾ, ഡോക്യുമെൻ്ററികൾ എന്നിവയിലൂടെ ഈ ഇതിഹാസതാരം ഇന്നും ലോകമാസകലം ഓർമ്മിക്കപ്പെടുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized