#ചരിത്രം
കർഷകരും ഗാന്ധിജിയും.
ഇന്ത്യ എന്ന രാജ്യത്തിൻ്റെ നിലനിൽപ്പ് കർഷകരുടെ കയ്യിലാണ് എന്നു നിരന്തരം ഓർമ്മിപ്പിച്ചിരുന്ന മഹാനാണ് ഗാന്ധിജി.
മഹാത്മാഗാന്ധി വധിക്കപ്പെടുന്നതിന് തൊട്ടുതലേന്ന് പോലും സംസാരിച്ചത് കർഷകരെപ്പറ്റിയാണ്.
” അദ്ധ്വാനിക്കാതെ തിന്നുന്ന കോടീശ്വരന്മാർ ഇത്തിക്കണ്ണികളാണ്…
……………..
…….. തിന്നു കുടിച്ചു പുളക്കാനല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചത്………
ഭൂമിയാകുന്ന സാമ്രാജ്യത്തിലെ പ്രജാപതികളാണ് കർഷകർ എന്ന് ചെറുപ്പത്തിൽ ഞാൻ പഠിച്ചിട്ടുണ്ട്………..
….. യഥാർഥ ഉത്പാദകർ എന്ന നിലയിൽ കർഷകരാണ് സമ്പത്തിന് അവകാശികൾ. നാം അവരെ അടിമകളാക്കി വെക്കുന്നുവെന്നെയുള്ളു…..
കഷ്ടപ്പെടുന്ന മനുഷ്യൻ്റെ അധ്വാനമേ സന്തോഷം നൽകുകയുള്ളു…..
….. നെറ്റി വിയർത്ത് അധ്വാനിക്കാൻ തയാറില്ലാത്തവർ ആഹരിക്കാതിരിക്കണം……………..”
– മഹാത്മാ ഗാന്ധി.
കൊല്ലത്ത് നിന്ന് എസ് ടി റെഡ്ഡിയാരുടെ
വി വി പ്രസ്സ് പ്രസിദ്ധീകരിച്ചിരുന്ന ‘വിദ്യാഭിവർദ്ധിനി’യുടെ
1124 മിഥുനം ( 1949 ജൂൺ – ജൂലൈ) ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.
-ജോയ് കള്ളിവയലിൽ.
digital photos: gpura.org.

