#ഓർമ്മ
ആവിലയിലെ വിശുദ്ധ തെരേസ.
വിശുദ്ധ തെരേസയുടെ ( 1515- 1582) ചരമവാർഷികദിനമാണ് ഒക്ടോബർ 4.
ആഗോള കത്തോലിക്കാസഭയിലെ ഏറ്റവും പ്രശസ്തരായ വിശുദ്ധകളിൽ പ്രമുഖയാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തെരേസ.
കർമ്മലീത്ത നിഷ്പാദുക സന്യാസിനി സഭയുടെ ഈ സ്ഥാപക, കത്തോലിക്കാസഭയുടെ ആദ്യത്തെ വനിതാ ഡോക്ടർ ഓഫ് ദ് ചർച്ച് ആണ്.
സ്പെയിനിലെ ആവിലയിൽ ജനിച്ച തെരേസയുടെ മുത്തച്ഛൻ യഹൂദമതത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തയാളായിരുന്നു.
പഠനശേഷം 20 വയസിൽ കന്യകാമഠത്തിൽ ചേർന്ന തെരേസ, വിശുദ്ധ കുരിശിൻ്റെ ജോൺ എന്ന യുവ കർമ്മലീത്ത വൈദികനുമായി ചേർന്ന് 1562ൽ പുതിയ സന്യാസസഭക്ക് രൂപംകൊടുത്തു. ജീവിച്ചിരിക്കുമ്പോൾ തന്നെ മിസ്റ്റിക്ക് എന്ന നിലയിൽ അതിപ്രശസ്തയായ തെരേസാക്ക് എതിരാളികളുടെ സമ്മർദം മൂലം കുപ്രസിദ്ധമായ ഇൻക്വിസിഷന് വിധേയയാകേണ്ടി വന്നെങ്കിലും കുറ്റവിമുക്തയാക്കപ്പെട്ടു.
തെരേസയുടെ ജീവിതവും രചനകളും പിൽക്കാലത്ത് തോമസ് ഹാർഡിയും തോമസ് ഏലിയറ്റും മുതൽ സൈമൺ ദ് ബോവാർ വരെ നിരവധി എഴുത്തുകാർക്ക് പ്രചോദനമായിട്ടുണ്ട്.
മരണത്തിനു 40 വർഷത്തിനുശേഷം 1622ൽ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട തെരേസ, 1970ൽ കത്തോലിക്കാ സഭയുടെ ആദ്യത്തെ വനിതാ ഡോക്ടർ ഓഫ് ദ് ചർച്ച് ആയി പ്രഖ്യാപിക്കപ്പെട്ടു.
കേരളത്തിലെ കത്തോലിക്കാസഭാ വിശ്വാസികളുടെ ഇടയിൽ ഏറ്റവും പ്രിയങ്കരിയായ ഒരു വിശുദ്ധയാണ് ആവിലായിലെ തെരേസ.
– ജോയ് കള്ളിവയലിൽ.
Posted inUncategorized