എം ബി ശ്രീനിവാസൻ

#ഓർമ്മ

എം ബി ശ്രീനിവാസൻ.

എം ബി എസ് (1925-1988) എന്ന അതുല്യ സംഗീതപ്രതിഭയുടെ ജന്മവാർഷികദിനമാണ്
സെപ്തംബർ 19.

ആന്ധ്രയിലെ ചിറ്റൂരിൽ ജനിച്ച മനമധുരൈ ബാലകൃഷ്ണൻ ശ്രീിനിവാസൻ, 1959ൽ തമിഴ് എഴുത്തുകാരൻ ജയകാന്തന്റെ വരികൾക്ക് ഈണമിട്ടുകൊണ്ടാണ് ചലച്ചിത്രരംഗത്ത് കാൽകുത്തിയത്.
പക്ഷേ മലയാളസിനിമയാണ് അദ്ദേഹത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞത്.
1970കളിലും 80കളിലും എം ബി എസ് ഈണമിട്ട രണ്ടുവരിയെങ്കിലും പാടാത്ത മലയാളിയില്ല.
ഗാനഗന്ധർവൻ യേശുദാസ് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത് എം ബി എസ് സംഗീതം നൽകിയ ” ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും.. ” എന്ന് പാടിക്കൊണ്ടാണ്.
അരവിന്ദൻ, കെ ജി ജോർജ്ജ്, ഭരതൻ, അടൂർ ഗോപാലകൃഷ്ണൻ, ലെനിൻ രാജേന്ദ്രൻ എന്നിവരുൾപ്പടെ, ഈ മഹാനായ സംഗീതകാരന്റെ കഴിവുകൾ ഉപയോഗിക്കാത്ത സംവിധായകർ കുറവാണ്.
ഉത്തരായനം, സ്വയംവരം, യവനിക, ചില്ല്, ഉൾക്കടൽ, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, സ്വാതിതിരുനാൾ – എത്രയെത്ര സിനിമകൾ, ഒരു പറ്റം അവാർഡുകൾ.

” ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്ത് എത്തുവാൻ മോഹം…” ഒരു തലമുറയുടെ നഷ്ടസ്വപ്നങ്ങൾ പേറിയ ഒ എൻ വിയുടെ കവിത മാത്രം പോരേ എം ബി എസിനെ എന്നും ഓർമ്മിക്കാൻ.
മദ്രാസിലെ യൂത്ത് കോയർ, തിരുവനന്തപുരത്തെ എം ബി എസ് കൊയര്‍, എന്നിവ യുവതലമുറക്ക് എം ബി എസ് നൽകിയ നിത്യോപഹാരങ്ങളായി നിലകൊള്ളുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *