ഡോക്ടർ എസ് രാധാകൃഷ്ണൻ

#ഓർമ്മ

ഡോക്ടർ എസ് രാധാകൃഷ്ണൻ.

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണൻ്റെ ( 1888-1975) ജന്മവാർഷികദിനമാണ്
സെപ്റ്റംബർ 5.

ബ്രിട്ടിഷ് ഇന്ത്യയിൽ മദ്രാസ് പ്രോവിൻസിലെ തിരുത്തണിയിൽ ഒരു തെലുങ്ക് ബ്രാഹ്മണ കുടുംബത്തിലാണ് സർവേപ്പള്ളി രാധാകൃഷ്ണൻ ജനിച്ചത്. മദ്രാസ് പ്രസിഡൻസി കോളേജിലെ പഠനത്തിന് ശേഷം 1909ൽ അവിടെത്തന്നെ അധ്യാപകനായി. പിന്നീട് അധ്യാപനവും തത്വചിന്താപരമായ പഠനങ്ങളുമായി ജീവിതം.
മൈസൂർ മഹാരാജാസ് കോളെജ് ( 1918), കൽക്കത്ത യൂനിവേഴ്സിറ്റി ( 1921), മാഞ്ചസ്റ്റർ കോളെജ് (1929), ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ( 1931), ആന്ധ്ര യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ( 1936), ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി( 1939-48) എന്നീ പദവികൾ അലങ്കരിച്ചശേഷം ഭരണഘടനാനിർമ്മാണ സഭയിൽ അംഗമായി. സ്വതന്ത്ര ഇന്ത്യയിൽ 1949 മുതൽ 52 വരെ സോവിയറ്റ് യൂണിയനിൽ അംബാസഡറായി. 1952 മുതൽ 62 വരെ ഉപരാഷ്ട്രപതി, 1962 മുതൽ 67 വരെ ഇന്ത്യൻ പ്രസിഡൻ്റ്.
അദ്വൈത വേദാന്തത്തിൻ്റെ ലോകത്തെ തന്നെ ഏറ്റവും മികച്ച ചിന്തകനായിരുന്നു ഡോക്ടർ രാധാകൃഷ്ണൻ. 1931ൽ സർ പദവി ലഭിച്ചെങ്കിലും ഡോക്ടർ എന്ന വിശേഷണമാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്.
ഡോക്ടർ രാധാകൃഷ്ണൻ്റെ സ്മരണ പുതുക്കാനായി സെപ്റ്റംബർ 5 അധ്യാപക ദിനമായി ആഘോഷിക്കപ്പെടുന്നു .
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *