ഡയാന രാജകുമാരി

#ഓർമ്മ

ഡയാന രാജകുമാരി.

ഡയാന രാജകുമാരിയുടെ (1961-1997) ചരമവാർഷികദിനമാണ്
ഓഗസ്റ്റ് 31.

ചരിത്രത്തിലെ ഏറ്റവും ജനപ്രീതി നേടിയ രാജകുമാരിയാണ് വെറും 36 വയസിൽ അപകടത്തിൽ മരിച്ച ഈ വെയിൽസ് രാജകുമാരി.
ബ്രിട്ടീഷ് കിരീടാവകാശിയായ ചാൾസ് രാജകുമാരനെ 1981ൽ വിവാഹം ചെയ്തതോടെയാണ് ഡയാന ലോകശ്രദ്ധ നേടിയത്. വില്ല്യം, ഹാരി എന്ന കുട്ടികളുടെ അമ്മയായശേഷം 1986ൽ അവർ പിരിഞ്ഞു. വിവാഹശേഷവും മുൻകാമുകിയായ കമിലയുമായുള്ള ബന്ധം ചാൾസ് തുടർന്നതാണ് പ്രധാന കാരണം. സ്വർണ്ണക്കൂട്ടിൽ അടക്കപ്പെട്ടതുപോലെ യുള്ള രാജകീയജീവിതം ജനങ്ങളുടെ രാജകുമാരി എന്ന് അറിയപ്പെടുന്ന ഡയാനയെ ശ്വാസം മുട്ടിച്ചു. അതിസുന്ദരിയായ ഡയാന ലോകത്ത് ഏറ്റവും കൂടുതൽ ചിത്രങ്ങൾ എടുക്കപ്പെട്ട രാജകുമാരിയാണ്.
1992ൽ ആൻഡ്രൂ മോർട്ടൻ എഴുതിയ പുസ്തകത്തിലും 1995ലെ ടി വി ഇൻ്റർവ്യൂവിലും ഏല്ലാ രഹസ്യങ്ങളും അവർ തുറന്നുപറഞ്ഞു.
1997ൽ പാരീസിൽ വെച്ച് കാർ അപകടത്തിൽ അവരുടെ ജീവിതം അവസാനിച്ചു. സുഹൃത്ത് ഡോഡി ഫയദും ഒന്നിച്ച് പത്രക്കാരിൽ നിന്ന് രക്ഷനേടാനായി പായുമ്പോഴായിരുന്നു അപകടം. അവരുടെ സംസ്കാരം ലോകമെമ്പാടുമുള്ള ടെലിവിഷൻ പ്രേക്ഷകരെ ആകർഷിച്ചു. അന്ന് എൽട്ടൻ ജോൺ പാടിയ കാൻഡിൽ ഇൻ ദി വിൻഡ് എന്ന ഗാനം ഇന്നും ഹിറ്റാണ്. മർലിൻ മൺറോക്ക് വേണ്ടി എഴുതിയ പാട്ട് ഡയനാക്ക് വേണ്ടി മാറ്റിയെഴുതുകയായിരുന്നു. അനേകം പുസ്തകങ്ങളും സിനിമകളും സീരിയലുകളും ഡയാനയുടെ സ്വപ്നതുല്യമായ കഥ ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *