#ഓർമ്മ
ഹെയ്ലി സലാസ്സി
എത്തിയോപിയയുടെ അവസാനത്തെ ചക്രവര്ത്തിയായിരുന്ന ഹേയ്ലി സലാസ്സിയുടെ (1892-1975) ചരമവാർഷികദിനമാണ്
ഓഗസ്റ്റ് 27.
1911ഇൽ മാനിലേക് രണ്ടാമൻ ചക്രവർത്തിയുടെ കൊച്ചുമകളെ വിവാഹം ചെയ്തതോടെയാണ് റാസ് തഫാരിയുടെ ജീവിതം വഴിമാറിയത്. 1917ൽ റീജന്റും കിരീടാവകാശിയുമായ തഫാരിയുടെ ഏറ്റവും വലിയ നേട്ടം എത്തിയോപ്യക്കു ലീഗ് ഓഫ് നേഷൻസിൽ അംഗത്വം നേടിയെടുത്തതാണ്. 1928യിൽ രാജാവായ തഫാരി 1930ൽ ഹെയ്‌ലി സലാസി എന്ന പേരിൽ സ്വയം ചക്രവര്ത്തിയായി പ്രഖ്യാപിച്ച് 1974യിൽ പട്ടാള അട്ടിമറിയിൽ പുറത്താക്കുന്നത് വരെ ഭരണം നടത്തി. ഇടക്ക് 1935ൽ ഇറ്റാലി ആക്രമിച്ചപ്പോൾ വിദേശത്ത് ഒളിവിൽ പോയി. 1941ൽ ബ്രിട്ടഷുകാർ രാജ്യം പിടിച്ചപ്പോൾ തിരിയെയെത്തി. ഇന്നത്തെ ആഫ്രിക്കൻ യൂണിയൻറെ സ്ഥാപനത്തിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.
ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നു. അക്കാലത്ത് ആയിരക്കണക്കിന് ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ അധ്യാപകരായും മറ്റും എത്യോപ്പിയയിലെത്തി.
– ജോയ് കള്ളിവയലിൽ.




