#ഓർമ്മ
ഹെഗെൽ
ജോർജ് വിൽഹേം ഫ്രഡ്‌രിക് ഹെഗേലിന്റെ (1770-1831) ജന്മവാർഷികദിനമാണ് ഓഗസ്റ്റ് 27.
ആധുനിക ജർമൻ തത്വശാസ്ത്രജ്ഞരിൽ അഗ്രഗണ്യനാണ് ഹെഗേൽ. ചരിത്രത്തിന്റെ വികാസത്തിനു വഴിയൊരുക്കുന്ന ഡയലറ്റിക്സ് എന്ന തത്വശാസ്ത്രപദ്ധതി വികസിപ്പിച്ചത് ഹെഗേലാണ്. തീസിസ്, ആന്റി തീസിസ്, തുടർന്ന് സിന്തസിസ് എന്ന ചിന്താധാര ഹെഗെൽ വികസിപ്പിച്ചതാണ്.
ദൈവശാസ്ത്രം പഠിച്ചു പുരോഹിതനാകാനാണ് പിതാവ് പഠിക്കാൻ അയച്ചത്. പക്ഷേ തത്വശാസ്ത്രം പഠിക്കാനാണ് ഹെഗേൽ ഇഷ്ടപ്പെട്ടത്. 1799ൽ പിതാവ് മരിച്ചപ്പോൾ കിട്ടിയ സ്വത്ത് ശമ്പളം ഇല്ലാത്ത അധ്യാപകനാകാൻ ഉപകരിച്ചു.
1807ൽ ആദ്യത്തെ പ്രധാന കൃതി – The Phenominology of the Mind പ്രസിദ്ധീകരിച്ചതോടെ ഹെഗെൽ പ്രശസ്തനായി. 1817ൽ ഹീഡേൽബർഗിൽ തത്ത്വശാസ്ത്ര പ്രൊഫസറായി.
അവസാനകാലം ബെർലിനിൽ അയിരുന്നു.
കീർക്കേഗാർഡ്, മാർക്സ്, എങ്കെൽസ് തുടങ്ങിയ ചിന്തകരെ ഏറ്റവുമധികം സ്വാധീനിച്ച തത്വഞാനിയാണ് ഹേഗൽ.
– ജോയ് കള്ളിവയലിൽ
Posted inUncategorized