#ഓർമ്മ
മുകേഷ്.
മുകേഷിന്റെ (1923-1976) ഓർമ്മദിവസമാണ് ഓഗസ്റ്റ് 27.
ദില്ലിയിൽ ജനിച്ച മുകേഷ്ചന്ദ്ര മാത്തൂർ 1945 മുതൽ ഹിന്ദി സിനിമയിൽ പിന്നണിഗായകനായി. നൗഷാദാണ് സ്വന്തമായ ഒരു ശൈലി കണ്ടെത്താൻ സഹായിച്ചത്. മുൻനിര നടന്മാരുടെയെല്ലാം ശബ്ദമായെങ്കിലും രാജ്കപൂറിന്റെ ശബ്ദം എന്ന നിലയിലാണ് ലോകമെങ്ങും മുകേഷ് സ്മരിക്കപ്പെടുന്നത്. 45 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും റഷ്യക്കാർ രാജ്കപൂറിനെയും, ജീനാ യഹാം മർനാ യഹാം തുടങ്ങിയ ഗാനങ്ങളും നെഞ്ചിലേറ്റുന്നു.
കയീ ബാർ യൂഖി ദേഖാ ഹേ എന്ന ഗാനം 1973ൽ ദേശീയ അവാർഡ് നേടി. 1300 ഗാനങ്ങൾ പാടിയ മുകേഷിന്റെ ദുഃഖഗാനങ്ങളാണ് ജനങ്ങൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്.
എക് പ്യാർ കാ നഗ് മാ ഹേ, കഭീ കഭീ മേരെ ദിൽ മേ, തുടങ്ങിയ ഗാനങ്ങൾ ആരുടെ കണ്ണുകളാണ് നിറയിക്കാത്തത്?
53 വയസ്സിൽ ഹൃദയസ്തംഭനം മൂലം അമേരിക്കയിലെ ഡീട്രോയിറ്റിൽ വെച്ചായിരുന്നു അന്ത്യം.
റഫി, കിഷോർ എന്നിവരോടൊപ്പം മുകേഷും ഇന്നും ഏറ്റവും ജനപ്രിയനായ ഗായകനായി തുടരുന്നു.
– ജോയ് കള്ളിവയലിൽ.
https://youtu.be/s-TyynawLhg?si=oz5VlIeWBTTwPBpW

