ഓർമ്മകളുടെ ഉതിർമണികൾ

#books

ഓർമ്മകളുടെ ഉതിർമണികൾ.

ഹൃദ്യമായ ഒരു വായനാനുഭവമാണ് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ “ഓർമ്മകളുടെ
ഉതിർമണികൾ” എന്ന ആത്മകഥ.

വിദ്യാർത്ഥിജീവിതകാലം മുതൽ മഹാരധന്മാരായ സാഹിത്യകാരൻമാരെ അടുത്തറിയാൻ ഭാഗ്യം ചെയ്തയാളാണ് ചൊവ്വല്ലൂർ .
നവജീവൻ പത്രാധിപരായിരുന്ന മുണ്ടശ്ശേരിയുടെ കൂടെ ജോലിചെയ്തിരുന്ന കാലം മുതൽ, കോഴിക്കോട് ആകാശവാണി, മലയാള മനോരമ എന്നിവയിൽ ജോലിചെയ്ത കാലം വരെ എത്രയെത്ര ഓർമ്മകൾ. പ്രശസ്തമായ പല ചലച്ചിത്രങ്ങൾക്കും തിരക്കഥയെഴുതിയ അനുഭവം.
ഇതുവരെ അറിയാത്ത ഒട്ടേറെ കഥകൾ .
ഉറൂബിന്റെ നടക്കാത്ത സ്വപ്നമായിരുന്നു കുറിയേടത്ത് താത്രിയുടെ കഥ നോവലാക്കുക എന്നത്.
കലാമണ്ഡലം ഗോപിയുമായുള്ള അഭിമുഖം, കൃഷ്ണൻ നായർ മുതലുള്ള പ്രതിഭകളെക്കുറിച്ച് പുതിയ അറിവുകൾ പകർന്നുതരുന്നു.
ആരോടും വരില്ല എന്നു പറയില്ല , എന്നാൽ സമയത്ത് പ്രസംഗിക്കാൻ പോകാതെയിരിക്കുന്ന തിക്കോടിയൻ. ഒരിക്കലും ചിരിക്കാത്ത എം ടി പൊട്ടിപ്പൊട്ടി ചിരിക്കുന്ന രംഗം, അറിവിന്റെ തമ്പുരാനായിരുന്ന പൂമൂള്ളി ആറാം തമ്പുരാൻ, വിടിയും, അഴീക്കോടും, ഓർമ്മയിലെ കെ ബാലകൃഷ്ണൻ, നാണംകുണുങ്ങിയായ വൈലോപ്പള്ളി, എന്നിങ്ങനെ വാഗ്മയചിത്രങ്ങൾ മനോഹരമായ മലയാളത്തിൽ കോറിയിടുന്ന ഈ ഓർമ്മക്കുറിപ്പുകൾ കാലുഷ്യമില്ലാത്ത ഒരു കഴിഞ്ഞകാലത്തിന്റെ നേർചിത്രങ്ങളായി നമ്മെ ആഹ്ലാദിപ്പിക്കുന്നു .
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

    Leave a Reply

    Your email address will not be published. Required fields are marked *