#ഓർമ്മ
ഗെയ്ൽ ഓംവെദ്‌ത്.
പ്രമുഖ സാമൂഹ്യശാസ്ത്രഞയും, എഴുത്തുകാരിയും, ദളിത് വിമോചന പ്രസ്ഥാനത്തിൻ്റെ മുന്നണിപ്പോരാളിയും, മനുഷ്യാവകാശപ്രവർത്തകയുമായിരുന്ന ഗെയിൽ ഓംവെദ്തിൻ്റെ ( 1941- 2021) ചരമവാർഷികദിനമാണ്
ആഗസ്റ്റ് 25.
അമേരിക്കയിൽ ജനിച്ച ഗെയ്ൽ, 1973ൽ ബർക്കിലിയിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടി.
1976ൽ ഭരത് പഠൻകറുമായുള്ള വിവാഹശേഷം ഇന്ത്യയിലെത്തി. മഹാരാഷ്ട്രയിലെ കേശഗാവിൽ ജീവിച്ചിരുന്ന അവർ 1983ൽ ഇന്ത്യൻ പൗരത്വം സ്വീകരിച്ചു.
മഹാത്മാ ജ്യോതിബ ഫുലെ, ഡോക്ടർ അംബെദ്കർ, എന്നിവരുടെ ആശയങ്ങളുടെ വക്താവും പ്രയോക്താവുമായി മാറിയ ഗെയ്ൽ, ജാതിവിരുദ്ധപ്രസ്ഥാനം, ദളിത് നവോത്ഥാനം , സ്ത്രീവിമോചനം എന്നിവ സംബന്ധിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ഒഡീഷയിലെ NISWASS, പൂനാ സർവകലാശാല, കേപൻഹാഗനിലെ Nordic Institute of Asian Studies എന്നീ സ്ഥാപനങ്ങളിൽ പ്രൊഫസറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ദില്ലിയിലെ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ സീനിയർ ഫെലോയായിരുന്നു.
വേദങ്ങൾ ആധ്യാത്മിക ഗ്രന്ഥങ്ങലല്ല, തുടങ്ങി നിരവധി പഠനങ്ങൾ യാഥാസ്ഥികരുടെ എതിർപ്പുകൾ അവഗണിച്ചും പ്രസിദ്ധീകരിക്കാൻ ധയ്ര്യം കാണിച്ച ബുദ്ധിജീവിയാണ് ഗെയ്ൽ.
– ജോയ് കള്ളിവയലിൽ.




