#books
#ചരിത്രം
Courting Destiny.
ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങൾ നടത്തുന്ന പ്രശാന്ത് ഭൂഷൺ എല്ലാവർക്കും പരിചിതനാണ്. അദ്ദേഹത്തിൻ്റെ മാർഗ്ഗദീപമാണ് പിതാവ് ശാന്തി ഭൂഷൺ.
പ്രശസ്‌തനായ അഭിഭാഷകനായിരുന്ന അച്ഛനെ പിന്തുടർന്ന ശാന്തി ഭൂഷൺ ഉത്തർപ്രദേശിലെ അഡ്വക്കേറ്റ് ജനറലായി ഉയർന്നു. പലതവണ ഹൈക്കോടതി ജഡ്ജി പദവി നിരസിച്ച അദ്ദേഹം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പിൽ അഴിമതി കാണിച്ചു എന്ന് തെളിയിച്ചതോടെയാണ് ലോകപ്രശസ്‌തനായത്. അഭിഭാഷകൻ എന്ന നിലയിൽ ആദ്യത്തെ കേസ്, അന്ന് കേന്ദ്രമന്ത്രിയായിരുന്ന ഡോക്ടർ ജോൺ മത്തായിയുടെ മകൻ, അലഹബാദിൽ വിദ്യാർത്ഥിയായിരുന്ന രവി മത്തായി ഓടിച്ചിരുന്ന വാഹനമിടിച്ച് ഒരാൾ മരണപ്പെട്ട കേസാണ് എന്നതാണ് കൗതുകകരമായ ഒരു വസ്തുത.
കൊണ്ഗ്രസ്സ് പിളർന്നപ്പോൾ സംഘടനാ കോൺഗ്രസിന്റെ ഖജാൻജിയായ ശാന്തി ഭൂഷൺ, ജനതാപാർട്ടി രൂപീകരണത്തിൽ ജയപ്രകാശ് നാരായന്റെ വലംകൈയായി പ്രവർത്തിച്ചു. പുതിയ പാർട്ടിയുടെ ഭരണഘടന എഴുതിയുണ്ടാക്കിയത് അദ്ദേഹമാണ്. 1977ലെ ജനതാ സർക്കാരിൽ കേന്ദ്ര നിയമമന്ത്രിയായി.
പ്രമാദമായ ഇന്ദിരാഗാന്ധി കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് ജഗൻമോഹൻ ലാൽ ശർമ്മയെ സ്വാധീനിക്കാൻ അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നടത്തിയ ശ്രമം അദ്ദേഹം തന്റെ ഓർമ്മകുറിപ്പുകളിൽ വിവരിക്കുന്നുണ്ട്.
“…… Justice Mathur was the chief justice of the Allahabad High Court in 1975 when arguments were heard by Justice Sinha in Mrs Gandhi’s case…..
However, one day when the arguments in Mrs Gandhi’s case were at an advanced stage, Justice Sinha was surprised to be visited by Chief Justice Mathur and his wife ……..
During his visit, Justice Mathur told Justice Sinha in confidence that Justice Sinha’s name had been considered for the Supreme Court and as soon as the judgement had been delivered he would be appointed to the Supreme Court. Of course, Justice Sinha maintained a discreet silence. “
– Courting Destiny
(p 333).
പിന്നീട് ഒരു ട്രിബൂണൽ അംഗമായി ജസ്റ്റിസ് മാത്തൂർ നിയമിക്കപ്പെട്ടപ്പോൾ ശാന്തി ഭൂഷൺ ജസ്റ്റിസ് സിൻഹയുടെ ഈ വെളിപ്പെടുത്തൽ ചൂണ്ടിക്കാട്ടി. സംഭവം നിഷേധിക്കുന്നതിനുപകരം മാത്തൂർ രാജിവെക്കുകയാണ് ചെയ്തത്.
ജഡ്ജിമാരെ സ്വാധീക്കാനുള്ള ശ്രമങ്ങൾ 45 കൊല്ലം മുൻപുപോലും നടന്നിരുന്നു എന്ന ചിന്ത ഭീതിപ്പെടുത്തുന്നതാണ്.
പിന്നീട് ഹിമാചൽ പ്രദേശ് ചീഫ് ജസ്റ്റിസ് ആകാനുള്ള ക്ഷണം ജസ്റ്റിസ് സിൻഹ വിനയപൂർവം നിരസിക്കുകയാണ് ചെയ്തത് എന്ന് ശാന്തി ഭൂഷൺ വെളിപ്പെടുത്തുന്നു. ഏഴു കൊല്ലം സർവീസ് ശേഷിച്ചിരുന്ന ജസ്റ്റിസ് സിൻഹ, സുപ്രീംകോടതി ജഡ്ജിയാകാനുള്ള അവസരം വേണ്ടെന്നുവെച്ച് ഹൈക്കോടതി ജഡ്ജിയായി വിരമിച്ചു.
2000ൽ അരുന്ധതി റോയിക്കെതിരെയുള്ള കോടതിയലക്ഷ്യ കേസ് വാദിച്ച ശാന്തി ഭൂഷൺ പുസ്തകത്തിൽ കോടതിയലക്ഷ്യം എന്ന വിഷയം വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ജുഡീഷ്യറിയിലെ അഴിമതിക്കെതിരെയുള്ള കുരിശുയുദ്ധം മകൻ പ്രശാന്ത് ഭൂഷൺ ആരംഭിക്കുന്നത്, 2007ൽ ‘കമ്മിറ്റി ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി’ രൂപീകരിച്ചുകൊണ്ടാണ്.
ഡൽഹിയിലെ അനധികൃത വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സബർവാൾ ഉത്തരവിട്ടു. ആ സമയത്ത് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ മരുമകൻ വസ്ത്രകയറ്റുമതി വ്യാപാരം നടത്തിക്കൊണ്ടിരിക്കി
ക്കുകയാണ് എന്ന വാർത്ത മിഡ് ഡെ, തെഹെൽക്ക പ്രസിദ്ധീകരണങ്ങൾ പുറത്തുവിട്ടു. ഹൈക്കോടതി കോടതിയലക്ഷ്യ കുറ്റത്തിന് അവരെ ശിക്ഷിച്ചു. പ്രശാന്ത് ഭൂഷൺ ടി വി മാധ്യമങ്ങൾക്ക് മുൻപിൽ ആ തീരുമാനം ചോദ്യംചെയ്തു. സുപ്രീം കോടതിയിൽ കേസ് വാദിച്ചത് ശാന്തി ഭൂഷനാണ്. ശിക്ഷ കോടതി സ്റ്റേ ചെയ്തു. പിന്നീട് എന്തു സംഭവിച്ചു എന്നറിയില്ല.
‘ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി’ എന്ന വിഷയം അദ്ദേഹം പുസ്തകത്തിൽ വിശദമായി കൈകാര്യം ചെയ്യുന്നുണ്ട്. 1990കളിലെ ജസ്റ്റിസ് രാമസ്വാമി കേസ്, ജുഡീഷ്യറിയിലെ ചീഞ്ഞുനാറൽ വെളിച്ചത്തു കൊണ്ടുവന്ന ഒന്നായിരുന്നു എന്ന് അദ്ദേഹം എഴുതുന്നു ( അധ്യായം 49).
1997ൽ ജസ്റ്റിസ് എം എം പുഞ്ചിക്കെതിരെയുള്ള ഗുരുതരമായ ആരോപണങ്ങൾ സുപ്രീംകോടതിയുടെ മുൻപാകെ കൊണ്ടുവന്നതിന്റെ വിശദാശംങ്ങൾ പുസ്തകത്തിൽ ശാന്തി ഭൂഷൺ വിവരിക്കുന്നുണ്ട്.
സുപ്രീംകോടതി അതിന്റെ ഒട്ടകപ്പക്ഷിനയം ഇന്നും തുടരുകയാണ്.
2008ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിനെതിരെ ഒരു നടപടിയും സ്വീകരിക്കാൻ കോടതിക്ക് ധൈര്യമുണ്ടായില്ല എന്നത് കൗതുകകരമായ വസ്തുതയാണ്.
– ജോയ് കള്ളിവയലിൽ.
https://m.facebook.com/story.php?story_fbid=4342275515813509&id=100000933098319
Posted inUncategorized