#ഓർമ്മ
ഹെൻറി കാർട്ടിയർ ബ്രസാൻ.
വിശ്വപ്രസിദ്ധ ഫോട്ടോഗ്രാഫർ ഹെൻറി കാർട്ടിയർ ബ്രസാൻ്റെ (1908-2004) ജന്മവാർഷികദിനമാണ്
ആഗസ്റ്റ് 22.
ഫോട്ടോ ജേർണലിസം ഒരു കലാരൂപമായി വളർത്തിയ ഫ്രഞ്ച് ഫോട്ടോഗ്രാഫറാണ് ബ്രസാൻ. കാൻഡിഡ് ഫോട്ടോഗ്രഫി എന്നതിൻ്റെ മറുവാക്കാണ് അദ്ദേഹം.
കേംബ്രിഡ്ജിൽ നിന്ന് സാഹിത്യവും ചിത്രകലയും പഠിച്ച ബ്രെസാൻ, 1931ൽ ആഫ്രിക്കയിൽ പോയി കാട്ടിൽ താമസിച്ച് ഒരു കുഞ്ഞുകാമറയിൽ ചിത്രങ്ങൾ പകർത്തിക്കൊണ്ടാണ് 40 വര്ഷം നീണ്ട തൻ്റെ സപര്യ ആരംഭിച്ചത്. 1936 മുതൽ 39 വരെ പ്രശസ്ത ചലച്ചിത്രസംവിധായകൻ ഴാൻ റിനോയറിൻ്റെ സഹായിയായി പ്രവർത്തിച്ചു.
രണ്ടാം ലോകമഹായുദ്ധകാലത്ത് 1940ൽ ജർമൻകാരുടെ പിടിയിലായെങ്കിലും 1943ൽ രക്ഷപെട്ടു.
തൻ്റെ കാമറയുമായി അദ്ദേഹം നിരന്തരം ലോകം മുഴുവൻ സഞ്ചരിച്ചു ചിത്രങ്ങൾ പകർത്തി. അക്കൂട്ടത്തിൽ കേരളമുൾപ്പെടെ ഇന്ത്യയിലിലും നിരവധി തവണ വന്നു.
1960കൾ മുതൽ സിനിമാരംഗത്താണ് കൂടുതൽ ശ്രദ്ധപതിപ്പിച്ചത്.
ബ്രസാൻ്റെ ചിത്രങ്ങൾ ഇന്ന് ലോകമെമ്പാടും ഫോട്ടോഗ്രഫി പാഠപുസ്തകങ്ങളാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized