#കേരളചരിത്രം
സ്വാതി തിരുനാൾ.
ഗർഭസ്ഥശിശുവായിരിക്കുമ്പോൾ തന്നെ തിരുവിതാംകൂറിൻ്റെ ഭരണാധികാരിയാകും എന്ന് ഉറപ്പായിരുന്നയാളാണ് സ്വാതി തിരുനാൾ. ഗർഭശ്രീമാൻ എന്ന ഒരു വിളിപ്പേര് തന്നെ 1813 മുതൽ 1846 വരെ വെറും 33 വർഷം മാത്രം ജീവിച്ച സ്വാതിക്ക് ഉണ്ടായിരുന്നു.
ജനിച്ച് നാലുമാസം മാത്രം പ്രായമുള്ളപ്പോൾ അമ്മ ഗൗരി പാർവതിബായി ബ്രിട്ടീഷ് പ്രതിനിധി കേണൽ ജോൺ മൺറോക്ക് എഴുതിയ കത്ത് കാണുക .
സഹോദരി ഗൗരി ലക്ഷ്മിബായി റീജൻറ് ആയി ഭരിക്കുന്നത് അവസാനിപ്പിച്ചു തന്നെ റീജൻ്റ് ആക്കണം എന്നതായിരുന്നു അവരുടെ യഥാർഥ താൽപര്യം. അവർ റീജൻ്റ് ആയി 2 കൊല്ലം ഭരിക്കുകയും ചെയ്തു. അമ്മ മഹാറാണിയും മൺറോയും തമ്മിൽ ഔദ്യോഗികബന്ധം മാത്രമല്ല ഉണ്ടായിരുന്നത് എന്ന് ജനങ്ങൾ കരുതി. കേണൽ മൺറോ താമസിച്ചിരുന്ന മണക്കാട്ടെ ബംഗ്ലാവ് ഇരിക്കുന്ന പ്രദേശത്തിന് ശിങ്കാരത്തോപ്പ് എന്ന വിളിപ്പേര് നൽകിയാണ് ജനങ്ങൾ അവരുടെ പരിഹാസം പ്രകടിപ്പിച്ചത്.
1815 മുതൽ 1829 വരെ റീജൻ്റ് എന്ന നിലയിൽ ഭരണം നടത്തിയത് മഹാറാണിയുടെ സഹോദരി ഗൗരി ലക്ഷ്മിബായിയാണ്. തിരുവിതാംകൂറിൻ്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കാലമായാണ് എല്ലാ രംഗത്തും പുരോഗതി കൈവരിച്ച ആ റീജൻ്റ് ഭരണകാലം അറിയപ്പെടുന്നത്.
1829 ൽ രാജാവായ സ്വാതിതിരുനാൾ അതുകഴിഞ്ഞ് വെറും 17 വർഷം മാത്രമാണ് ജീവിച്ചിരുന്നത്.
അതുല്യനായ സംഗീതഞ്ഞൻ എന്ന നിലയിൽ എക്കാലവും നിലനിൽക്കുന്ന യശസ്സ് അദ്ദേഹം നേടി. കർണ്ണാടക, ഹിന്ദുസ്ഥാനി, രാഗങ്ങളിൽ 400 കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
സ്വയം റീജൻ്റ് ആകാനും പുത്രനെ രാജാവായി വാഴിക്കാനും വേണ്ടി സ്വാതിതിരുനാളിൻ്റെ രക്ഷാകർതൃത്വം ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ഏൽപ്പിച്ച അമ്മ മഹാറാണിയുടെ കത്ത് ഒട്ടകത്തിന് ഇടംകൊടുക്കുന്നതു പോലെയായിരുന്നുവെ ന്ന് അന്ന് ആരും കരുതിയില്ല.
കർണ്ണലിൻ്റെ ( കേണൽ മൺറോ) യെ സ്നേഹം കൊണ്ട് പൊതിയുന്ന വാക്കുകൾ നാട്ടുകാരുടെ വിശ്വാസം ശരിയായിരുന്നു എന്ന് തെളിയിക്കുന്നു.
ഭരണം പൂർണമായും കയ്യടക്കിയ ബ്രിട്ടീഷ് റസിഡൻ്റ് ജനറൽ കല്ലൻ, രാജാവിനെ വെറും നോക്കുകുത്തിയാക്കി. സ്വാതി തിരുനാൾ അകാലത്തിൽ അന്തരിക്കാൻ കാരണം അതാണ് എന്ന് വിശ്വസിക്കുന്ന ചരിത്രകാരന്മാരുമുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized