സഹോദരൻ അയ്യപ്പൻ

#ഓർമ്മ

സഹോദരൻ അയ്യപ്പൻ.

കേരളത്തിലെ നവോത്ഥാനനായകരിൽ പ്രമുഖനായ സഹോദരൻ അയ്യപ്പൻ്റെ (1889-1968) ജന്മവാർഷികദിനമാണ്
ആഗസ്റ്റ് 21.

ചെറായിയിലെ പ്രമുഖ ആയുർവേദ വൈദ്യകുടുംബമായ കുമ്പളത്തുപറമ്പിൽ ജനിച്ച അയ്യപ്പനെ തിരുവനന്തപുരത്ത് കുമാരനാശാൻ്റെ കൂടെ താമസിച്ച് മഹാരാജാസ് കോളേജിൽ ചേർന്നു 1916ൽ ബിരുദമെടുക്കാൻ സഹായിച്ചത് ശ്രീനാരായണഗുരുവാണ്.
നാട്ടിൽ തിരിച്ചെത്തിയ അയ്യപ്പൻ, 1917ൽ സഹോദരസമാജം സ്ഥാപിച്ച് മിശ്രഭോജനം നടത്തി ജാതി ഉച്ചനീചത്തങ്ങൾക്കെതിരെ സന്ധിയില്ലാത്ത സമരത്തിന് തുടക്കം കുറിച്ചു. 1921ൽ സഹോദരൻ എന്ന മാസിക തുടങ്ങിയതോടെ സഹോദരൻ എന്നപേരിൽ അറിയപ്പെടാൻ തുടങ്ങി. 1956 വരെ സാമൂഹ്യപരിഷ്കരണങ്ങളുടെ തീജ്വാലയായി മാസിക പ്രസിദ്ധീകരിച്ചു. യുക്തിവാദി മാസികയുടെ സ്ഥാപക പത്രാധിപരും സഹോദരൻ തന്നെയാണ് .
ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും എന്ന് പറയാൻ സഹോദരന് അല്ലാതെ ആർക്ക് ധൈര്യമുണ്ടാകും.
1928ൽ കൊച്ചി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അയ്യപ്പൻ, അടുത്ത 21 വര്ഷം നിയമസഭാംഗമായി തുടർന്നു. 1947ൽ കൊച്ചിയിലും തുടർന്ന് തിരുക്കൊച്ചിയിലും മന്ത്രിയായ അയ്യപ്പൻ പിന്നീട് രാജിവെച്ചു സാമൂഹ്യപ്രവർത്തനം തുടർന്നു.1949ൽ ഇക്കണ്ടവാര്യർ മന്ത്രിസഭയിൽ ചേർന്നെങ്കിലും രാജിവെച്ചു.
കൊച്ചിയിലെ ഗോശ്രീ പാലങ്ങളും മഹാത്മാഗാന്ധി റോഡുമൊക്കെ സഹോദരൻ അയ്യപ്പൻ്റെ ദീർഘവീക്ഷണത്തിൻ്റെ ഫലമാണ്. സഹോദരൻ അയ്യപ്പൻ റോഡും പ്രതിമയും ഈ മഹാൻ്റെ ഓർമ്മ നിലനിർത്തുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *