#ചരിത്രം
#ഓർമ്മ
ചെന്നൈ ( മദ്രാസ്).
1633 ഓഗസ്റ്റ് 22 ഇന്ത്യാചരിത്രത്തിലെ സുപ്രധാനമായ ഒരു ദിവസമാണ്. ഇന്നത്തെ ചെന്നൈ എന്ന മദിരാശി പട്ടണത്തിൻ്റെ സ്ഥാപന ദിനം.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുവേണ്ടി ഫ്രാൻസീസ് ഡെയും ആൻഡ്രു കോഗനും ചേർന്ന് കൂവം നദിക്കും എഗ്മോർ നദിക്കും ഇടയിലുള്ള പ്രദേശം വിലയ്ക്ക് വാങ്ങിയ ദിവസം.
വിജയനഗര രാജാവിൻ്റെ കീഴിലുള്ള ദമേർല വെങ്കടാദ്രി നായിക്ക് എന്ന നാടുവാഴിയാണ് കരാർ ഒപ്പുവെച്ചത്.
ഈ പ്രദേശം മുൻപ് 1522 മുതൽ പോർട്ടുഗീസുകാരുടെ കയ്യിലും 1612 മുതൽ ഡച്ച് അധീനതയിലുമായിരുന്നു.
1644ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ഫോർട്ട് സെൻ്റ് ജോർജ് കെട്ടിയതുമുതലാണ് മദ്രാസ് എന്ന പട്ടണത്തിൻ്റെ തുടക്കം.
മുദിരാസപട്ടണം എന്ന ഒരു ഗ്രാമത്തിൻ്റെ പേരിൽനിന്നാണ് മദ്രാസ് എന്ന പേര് വന്നത്.
പിൽക്കാലത്ത് ചെന്നൈപട്ടണം എന്ന ഗ്രാമത്തിൻ്റെ പേരിൽനിന്ന് ചെന്നൈ എന്നാക്കി മാറ്റി.
ലക്ഷക്കണക്കിന് മലയാളികൾ തലമുറകളായി താമസിക്കുന്ന ചെന്നൈ എന്ന മഹാനഗരം കേരളത്തിൻ്റെ ചരിത്രത്തിഎൽ ഒരു സുപ്രധാന ഇടം വഹിക്കുന്ന പ്രദേശമാണ്.
– ജോയ് കള്ളിവയലിൽ.







