#ഓർമ്മ
എൻ്റെ കുട്ടിക്കാലം.
മുല്ലയും തേന്മാവും അശോകവുമൊക്കെ കണ്ടു വളർന്ന അവസാനത്തെ തലമുറയായിരിക്കും എൻ്റേത് എന്ന് തോന്നുന്നു. ഇന്ന് കുഗ്രാമങ്ങൾ പോലും ചെറുപട്ടണങ്ങളായി മാറിയിരിക്കുന്നു.
പൊന്നിൻനിറം പൂണ്ട പാടങ്ങൾ മിക്കവയും നികത്തി കെട്ടിടങ്ങൾ വെച്ച് നാം പുതിയ വികസനമാതൃക സ്‌റുഷ്ടിച്ചു.
പുഷ്പഗന്ധം കലർത്തിയ വായുവിന് പകരം അന്തരീക്ഷ മലിനീകരണം കൊണ്ട് വിഷമയമായി മാറിയ വായു ശ്വസിക്കാൻ നാം നിർബന്ധിതരായിരിക്കുന്നു.
ഭൂമിക്ക് ചന്തം ഏറെയാകുന്ന ഓണക്കാലം ഇന്ന് ഗൃഹാതുരമായ ഓർമ്മ മാത്രമാണ്.
ഓണത്തിന് മറുനാട്ടിൽ നിന്നെത്തുന്ന പൂക്കൾകൊണ്ട് പൂക്കളമത്സരം എയർകണ്ടീഷൻഡ് മുറിക്കുള്ളിൽ സംഘടിപ്പിക്കാൻ തയാറായി നിൽക്കുന്നു മലയാളി.
വർണ്ണങ്ങൾകൊണ്ട് ചുവക്കുന്ന വേലികൾ കാണാൻ ഇനി ഒരു തലമുറക്ക് ഭാഗ്യമുണ്ടാവുമോ?
– ജോയ് കള്ളിവയലിൽ.
Posted inUncategorized