ലോക ഫോട്ടോഗ്രാഫി ദിനം

#ഓർമ്മ
#ചരിത്രം

ലോക ഫോട്ടോഗ്രാഫി ദിനം.

ആഗസ്റ്റ് 19 ലോക ഫോട്ടോഗ്രഫി ദിനമാണ്.

Photographs are memories etched in time – രേഖപ്പെടുത്തി വെക്കുന്ന ഓർമ്മകളാണ് ഫോട്ടോകൾ എന്നാണ് പറയുക.
കഴിഞ്ഞ കാലത്തിൻ്റെ ഓർമ്മകൾ, ജീവിതം എന്ന മഹാവിസ്മയം ഫോട്ടോകളിലൂടെ നമ്മെ അടയാളപ്പെടുത്തുന്നു.
ഫോട്ടോകൾ ഏടുക്കുന്നത് വളരെ ചെലവുള്ള ഒരു കാലത്താണ് ഞാൻ വളർന്നത്. ഫോട്ടോ ഫിലിം നല്ല വിലയുള്ള വസ്തുവാണ്. ആദ്യം ബ്ലാക്ക് ആൻ്റ് വൈറ്റ്,പിന്നെ കളർ വന്നു. ഫിലിം റോളുകൾ മേടിക്കാൻ നല്ല തുക മുടക്കണം. പിന്നീട് അത് ഡെവലപ്പ് ചെയ്യാൻ സ്റ്റുഡിയോയിൽ കൊടുക്കണം. ഫോട്ടോ ഡെവലപ്പ് ചെയ്യുന്ന ഡാർക്ക് റൂം പുതിയ തലമുറക്ക് അഞാതമായിരിക്കും.
1970കളിൽ എൻജിനീയറിംഗ് കോളേജിൽ പഠിക്കുന്ന കാലത്ത് രണ്ടു പേർക്ക് മാത്രമാണ് കാമറ സ്വന്തമായി ഉണ്ടായിരുന്നത്.
1977ൽ മഹാരാഷ്ട്രയിലെ ലോണാവലയിൽ ജോലി ചെയ്യുന്ന സമയത്ത് ശമ്പളം കിട്ടിയപ്പോൾ ആദ്യം ചെയ്തത് ഒരു യാഷിക്കാ ഇലക്‌ട്രോ 35 കാമറ വാങ്ങുക എന്നതാണ്. ഓർമ്മക്കായി അത് ഇന്നും എൻ്റെ അലമാരയിൽ വിശ്രമിക്കുന്നു. ജോലി സ്ഥലങ്ങൾ മാറി മാറി ഫോട്ടോകൾ മിക്കതും നഷ്ടപ്പെട്ടു എന്നതാണ് സങ്കടം.
മൊബൈൽ കാമറ വന്നതോടെ ആർക്കും എവിടെയും എന്തും ഫോട്ടോയിൽ പകർത്താം എന്ന നിലയായി. അത് അപ്പോൾ തന്നെ കാണുകയും ചെയ്യാം. ( പണ്ട് ആഴ്ചകൾ കഴിഞ്ഞാണ് ഫോട്ടോ ആൽബം തരുന്നത്). മൊബൈലിൽ സിനിമ വരെ പിടിക്കാൻ കഴിയുന്ന നിലയിലേക്ക്
മൊബൈൽ കാമറ സാങ്കേതികവിദ്യ വളർന്നുകഴിഞ്ഞു .
ഫോട്ടോക്ക് ഇന്ന് നിയമങ്ങൾ ഒന്നുമില്ല. നല്ല ഫോട്ടോ എന്ന വിശേഷണം മാത്രം.
സ്വന്തം ഫോട്ടോ മാത്രം പോസ്റ്റ് ചെയ്ത് സ്വയം അഭിരമിക്കുന്ന ഫേസ്ബുക്ക് സുഹൃത്തുക്കളോട് പറയാനുള്ളത്, ഒന്ന് ജനലിനു പുറത്തേക്ക് നോക്കുക.
ഞാനും എൻ്റെ കുടുംബവും മാത്രമല്ല ഭൂമിയിൽ.
ലോകം എത്ര സുന്ദരമാണ്. ആ സുന്ദര നിമിഷങ്ങൾ ഫോട്ടോകളായി സൂക്ഷിക്കുക.
– ജോയ് കള്ളിവയലിൽ.

അടിക്കുറിപ്പ്:
എൻ്റെ വിവാഹത്തിന് ഫോട്ടോ എടുക്കുന്നത് സുഹൃത്തായ തിരുവനന്തപുരത്തെ സ്റ്റുഡിയോ ഉടമ ആയിരിക്കും എന്ന് കൂട്ടുകാർ നേരത്തെ തീരുമാനിച്ചു. തലേ ദിവസം അവരെല്ലാവരും കൂടി നന്നായി മദ്യപിച്ചു. ഫോട്ടോ ഡെവലപ്പ് ചെയ്തപ്പോൾ ഞെട്ടിപ്പോയി. വിവാഹസമയത്ത് കാമറയുടെ ഷട്ടർ ശരിക്ക് അടക്കാൻ മറന്നുപോയി. ഭാര്യവീട്ടുകാർ സ്വന്തം ഫോട്ടോഗ്രാഫറെ ഏർപ്പാട് ചെയ്തിരുന്നത് കൊണ്ട് തടി കേടാകാതെ രക്ഷപെട്ടു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *