ലൈംഗിക പീഡന ഇരകൾ

ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെടുന്നത് വസ്ത്രങ്ങളല്ല മനുഷ്യരാണ്.

ഇതൊരു,
വസ്ത്രപ്രദര്‍ശനമാണ് – ബ്രസൽസിൽ 2018ൽ സംഘടിപ്പിച്ചത്.

ലോകത്തിന്‍റെ പല ഭാഗത്തുനിന്നും ശേഖരിച്ച, ക്രൂരമായി ബലാത്സംഗത്തിനിരയായവര്‍ അക്രമം നടന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ പുനസൃഷ്ടിച്ചു കൊണ്ടുള്ള (കൻസാസ് സർവ്വകലാശാല വിദ്യാർത്ഥികളാണ് ഈ ആശയത്തിനു പിന്നിൽ ) പ്രദര്‍ശനമാണ് ഒരു വസ്ത്രപ്രദര്‍ശനശാലയില്‍ CCM എന്ന സംഘടന നടത്തിയത്.

ക്രൂരമായ മുറിവുകളിൽ നിന്ന് പൊടിഞ്ഞ ചോരയുടെ
ഉണങ്ങിയ പാടുകളും,
നിശബ്ദമായ് തീര്‍ന്ന നിലവിളികളും,
പ്രതിരോധത്തിന്‍റെ മാറാത്ത മുറിവുകളുമൊക്കെ ഈ വസ്ത്രങ്ങളിൽ നിന്ന് ഒരു നടുക്കത്തോടെ തിരിച്ചറിയാം.

പൈജാമകള്‍,
ട്രാക്ക് പാന്റുകള്‍, മേലുടുപ്പുകള്‍ തുടങ്ങി നീളമേറിയ സാരിയും സ്ക്കൂള്‍ യൂണിഫോമുമൊക്കെ പ്രര്‍ശനഹാളില്‍ നിരത്തി വെച്ചിട്ടുണ്ട്… അവരവരുടെ ഉടലുകളിൽ നിന്ന് മാറ്റപ്പെട്ടവ, ഉയിരിൽ നിന്നും…

അക്കൂട്ടത്തില്‍,
”My Little Pony” എന്നെഴുതിയ ഒന്നര വയസുകാരിയുടെ വസ്ത്രമാണ് ഏവരുടെയും കണ്ണു നനയ്ക്കുക.
ആ വസ്ത്രം നിവര്‍ത്തി വെച്ച ചില്ലുകൂട്ടിന് താഴെ ‘അവളുടെ ഓര്‍മ്മയ്ക്ക് ഈ വസ്ത്രം മാത്രമെ ഇന്ന് ബാക്കിയുള്ളു’ എന്ന വാചകം നമ്മുടെ കരളലയിക്കും.

ഒരു സ്ത്രീ
ലൈംഗിക അതിക്രമത്തിന് ഇരയായാകുമ്പോള്‍ അവള്‍ ധരിച്ച വസ്ത്രമാണ് പീഡനത്തിന് കാരണമെന്നും, ആ വസ്ത്രമാണ് പ്രതിക്ക് ആ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പ്രകോപനം ഉണ്ടാക്കിയതെന്നും കോടതി പോലും പരസ്യമായി പറയുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ /പ്രതിഷേധങ്ങള്‍ പുരുഷന്മാരുടെ ഈ മനോഭാവത്തെ പൊളിച്ചുകാണിക്കുകയാണ്.

ലോകപ്രശസ്ത,
സൈക്കോളജിസ്റ്റായ
സാന്ദ്ര ഷുള്‍മാനാണ് എക്‌സിബിഷൻ സംഘടിപ്പിച്ചത്. പീഡനത്തിന് ഇരയായവരെ അവര്‍ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നവരുടെ കണ്ണു തുറപ്പിക്കുകയായിരുന്നു പ്രദര്‍ശനത്തിന്റെ ലക്ഷ്യം.

വസ്ത്രമാണ്,
ലൈഗീക ആക്രമണത്തിന് കാരണമെങ്കില്‍
”My Little Pony” എന്നെഴുതിയ ഒന്നര വയസുകാരിയുടെ വസ്ത്രത്തിന് ഏത് കോടതിയാണ് മറുപടി പറയുക…?

പ്രദര്‍ശനഹാളിന്‍റെ
അവസാനത്തെ ചുമരില്‍ ഇങ്ങനെ എഴുതി വെച്ചിരുന്നു:

”ലോകത്ത്,
ലൈഗികപീഡനത്തിന്,
ഇരയാവുന്നതും, അതുവഴി കൊല്ലപ്പെടുന്നതും വസ്ത്രങ്ങളല്ല,
മറിച്ച് മനുഷ്യരാണ്…………..”

(കടപ്പാട്:
Sunil Kumar kavinchira)

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *