ഖയ്യാം

#ഓർമ്മ
#films

ഖയ്യാം.

വിഖ്യാത ഹിന്ദി സിനിമ സംഗീതസംവിധായകൻ ഖയ്യാമിൻ്റെ ( 1927-2019) ചരമവാർഷികദിനമാണ്
ആഗസ്റ്റ് 19.

കഭീ കഭീ, നൂറി, റസിയ സുൽത്താൻ തുടങ്ങിയ ചിത്രങ്ങളിലെ മനോഹരഗാനങ്ങൾ കൊണ്ടു് ശ്രദ്ധേയനായ ഖയ്യാമിൻെറ ഏറ്റവും സുന്ദരമായ മുഹൂർത്തം ഉമാറാവ് ജാൻ എന്ന സിനിമയിലെ ഗാനങ്ങളാണ്. ആ ഹിന്ദി ചിത്രം ഫിലിം ഫെയർ, ദേശീയ അവാർഡുകൾ ഖയ്യാമിന് നേടിക്കൊടുത്തു.
2011ൽ രാജ്യം പദ്മഭൂഷൺ അവാർഡ് നൽകി ഈ സംഗീതസംവിധായകനെ ആദരിച്ചു.

ബ്രിട്ടീഷ് ഇന്ത്യയിൽ അവിഭക്ത പഞ്ചാബിലാണ് ജനനം. മുഴുവൻ പേര് മുഹമ്മദ് സാഹുർ ഖയ്യാം ഹാഷ്മി.
ചെറുപ്പത്തിൽതന്നെ സംഗീതത്തിൽ അഭിനിവേശം ജനിച്ച ഖയ്യാം, ലാഹോറിലെത്തി പ്രസിദ്ധ സംഗീതജ്ഞനായ ബാബാ ചിഷ്ടിയുടെ ശിഷ്യനായി. രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാളത്തിൽ സേവനമനുഷ്ഠിച്ചശേഷമാണ് ബോംബെയിലെത്തിയത്.
– ജോയ് കള്ളിവയലിൽ.

https://youtu.be/L1AqM86zuPA?si=XEpQtYIVV6SBCnpV

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *