വി എസ് നൈപോൾ

#ഓർമ്മ

വി എസ് നൈപോൾ.

2001ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ വി എസ് നൈപോളിൻ്റെ (1932-2018) ജന്മവാർഷികദിനമാണ്
ആഗസ്റ്റ് 17.

അടിമവേലക്കായി ട്രിനിഡാഡിൽ കൊണ്ടുവരപ്പെട്ട ഇന്ത്യക്കാരുടെ സന്തതിപരമ്പരയിൽ ജനിച്ച സർ വിദ്യാധർ സൂരജ്പ്രസാദ് നയ്പോൾ, 1950ൽ ഒക്സ്ഫോഡിൽ പഠിക്കാനായിട്ടാണ് ഇംഗ്ലണ്ടിലെത്തിയത്.
ഇംഗ്ലീഷുകാരേക്കാൾ നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യംചെയ്യാൻ സാധിച്ചിരുന്ന നൈപോളിന് 1961ൽ പ്രസിദ്ധീകരിച്ച മൂന്നാമത്തെ നോവലായ A House for Mr Biswas ലോകത്തിൻ്റെ അംഗീകാരം നേടിക്കൊടുത്തു.
In a Free State(1971) എന്ന നോവൽ ബുക്കർ സമ്മാനം നേടി. A Bend in the River ആണ് മറ്റൊരു പ്രശസ്തമായ നോവൽ.
ഇന്ത്യയെക്കുറിച്ച് എഴുതിയ മൂന്നു പുസ്തകങ്ങൾ; An Area of Darkness (1965), India: A Wounded Civilization (1977), India: A Million Mutinies(1990), എന്നിവ ഒരേസമയം പ്രശസ്തിയും എതിർപ്പും വിളിച്ചുവരുത്തി. മൂന്നാംലോക രാജ്യങ്ങളിലെ സംസ്കാരം, മതം, രാഷ്ട്രീയം എന്നിവയുടെ വിമർശകനായ നയ്പോൾ പാശ്ചാത്യസംസ്കാരത്തിൻ്റെ അപചയങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു എന്നായിരുന്നു പ്രധാന ആക്ഷേപം.
1989ൽ സർ പദവി ലഭിച്ച നയ്പോൾ 2018ൽ ലണ്ടനിൽ വെച്ച് അന്തരിച്ചു .
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *