#ഓർമ്മ
#ചരിത്രം
ഫാദർ കാമിൽ ബുൽക്കെ.
ഫാദർ കാമിൽ ബുൽക്കെയുടെ (1909-1982) ചരമവാർഷികദിനമാണ്
ഓഗസ്റ്റ് 17.
ഹിന്ദി ഭാഷക്കും സാഹിത്യത്തിനും മറക്കാനാവാത്ത സംഭാവനകൾ നൽകിയ വിദേശ മിഷനറിയാണ് ഫാദർ കാമിൽ ബുൽക്കെ .
ബെൽജിയത്തിൽ ജനിച്ച ബുൽക്കെ, ലുവയിൻ യൂനിവേഴ്സിറ്റിയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയശേഷം 1930ൽ ഈശോസഭയിൽ ( സൊസൈറ്റി ഓഫ് ജീസസ്) ചേർന്നു.
1934ൽ ഇന്ത്യയിലെത്തിയ ബുൽക്കെ 5 വര്ഷം ജാർക്കണ്ടിലെ ഗ്യൂംല എന്ന ഗ്രാമത്തിൽ ഗണിതശാസ്ത്ര അധ്യാപകനായി സേവനം ചെയ്തശേഷം ഡാർജിലിംഗിലെ കർസിയോംഗ് സെമിനാരിയിൽ ചേര്ന്ന് 1941ൽ വൈദികനായി.
1944ൽ കൽക്കത്ത യൂണിവേഴ്സിറ്റിയിൽ നിന്ന് ഹിന്ദിയിൽ ബിരുദാനന്തരബിരുദം നേടിയ സമയത്താണ് തുളസിദാസൻ്റെ രാമായണത്തിൽ ആകൃഷ്ടനായതു് . രാമകഥയുടെ ഉൽപത്തിയും വികാസവും എന്ന വിഷയത്തിൽ ഗവേഷണം നടത്തി 1949ൽ അലഹബാദ് സർവകലാശാലയിൽ നിന്ന് പി എച്ച് ഡി നേടി.
ബുൽക്കെയുടെ രാമകഥ എന്ന കൃതി രാമായണം സംബന്ധിച്ച ഏറ്റവും മഹത്തായ വിവർത്തനങ്ങളിൽ ഒന്നായി ഇന്നും നിലനിൽക്കുന്നു. മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് ഈ മഹനീയകൃതി വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഇന്നും ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന നിഘണ്ടുവാണ് ബുൽക്കെ രചിച്ച 40000 ലധികം വാക്കുകളുള്ള ഹിന്ദി ഇംഗ്ലീഷ് ഡിക്ഷണറി.
1940 മുതൽ റാഞ്ചിയിലെ സെൻറ് സേവ്യേഴ്സ് കോളേജിൽ ഹിന്ദി, സംസ്കൃത വിഭാഗങ്ങളുടെ തലവനായും പ്രവർത്തിച്ചു. 1941ൽ ഭാരതീയ പൗരത്വം സ്വീകരിച്ച ഫാദർ ബുൽക്കെയെ പദ്മഭൂഷൺ ബഹുമതി നൽകി രാജ്യം ആദരിച്ചു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized