#ചരിത്രം
#ഓർമ്മ
നെപ്പോളിയൻ .
ലോകചരിത്രത്തിലെ ഏറ്റവും മഹാനായ സേനാനായകൻ എന്ന് വിലയിരുത്തപ്പെടുന്ന നെപ്പോളിയൻ ബോണപ്പാർട്ട് (1769- 1821) എന്ന ഫ്രഞ്ച് ചക്രവർത്തിയുടെ ജന്മവാർഷികദിനമാണ്
ഓഗസ്റ്റ് 15 .
സേനാസംവിധാനങ്ങൾ ആധുനികവൽക്കരിക്കുന്നതിലും സൈനികരുടെ പരിശീലനത്തിനും നെപ്പോളിയൻ നൽകിയ സംഭാവനകൾ ഇന്നും പ്രസക്തമാണ്. ആധുനികലോകത്തിന് മാതൃകയായ നെപ്പോളിയനിക്ക് കോഡ് എന്നറിയപ്പെടുന്ന സിവിൽ നിയമങ്ങൾ ലോക പുരോഗതിക്കുള്ള നെപ്പോളിയൻ്റെ വിലമതിക്കാനാവാത്ത സംഭാവനയാണ്.
കോർസിക്കയിൽ ജനിച്ച നെപ്പോളിയൻ 16 വയസ്സിൽ പട്ടാളത്തിൽ ഓഫീസറായി. അതുല്യമായ കഴിവുകൾ അദ്ദേഹത്തെ 24 വയസ്സിൽ ബ്രിഗേഡിയർ ജനറൽ പദവിയിൽ എത്തിച്ചു. 1796ൽ ഇറ്റലിയിലെ ഫ്രഞ്ച് ആർമിയുടെ ജനറലായി.
1799ൽ ഫ്രഞ്ച് ആർമിയുടെ ജനറലും ഒന്നാം കൗൺസലും ( പ്രധാനമന്ത്രി) ആയി.
1788ലെ ഫ്രഞ്ച് വിപ്ലവത്തിൻെറ ഫലമായി ജനാധിപത്യ സംവിധാനങ്ങൾ നിലവിൽ വന്നെങ്കിലും അസംതൃപ്തരായ ഫ്രഞ്ച് ജനത, 1804ൽ നെപ്പോളിയനെ തങ്ങളുടെ ചക്രവർത്തിയായി അവരോധിച്ചു.
1804 മാർച്ചിൽ പ്രസിദ്ധമായ നെപ്പോളിയാനിക്ക് കോഡ് നടപ്പിൽവരുത്തി.
താമസിയാതെ യൂറോപ്പ് മുഴുവൻ ഫ്രഞ്ച് ആധിപത്യത്തിൽ കൊണ്ടുവരാനുള്ള പടയൊരുക്കം ചക്രവർത്തി ആരംഭിച്ചു.
രാജ്യങ്ങൾ ഒന്നൊന്നായി ഫ്രഞ്ച് അധീനതയിലായി. 1805 ആയപ്പോൾ ബ്രിട്ടൺ മാത്രമാണ് ചെറുത്ത് നിന്നത്.
1805 ഒക്ടോബറിൽ ബ്രിട്ടീഷ് അഡ്മിറൽ നെൽസൺ നടത്തിയ നാവികയുദ്ധത്തിൽ നെൽസൺ കൊല്ലപ്പെട്ടു. യുദ്ധത്തിൽ നെപ്പോളിയൻ പരാജയപ്പെട്ടുവെങ്കിലും തൻ്റെ ജൈത്രയാത്ര ചക്രവർത്തി നിരന്തരം തുടർന്നു.
1812ൽ റഷ്യയെ ആക്രമിച്ചത് വലിയ തിരിച്ചടിയായി. 600,000 പടയാളികളിൽ തിരിച്ചെത്തിയത് 10000 പേർ മാത്രമാണ്.
ബ്രിട്ടൺ , പ്രഷ്യ, റഷ്യ, സ്പെയിൻ, തുടങ്ങിയ രാജ്യങ്ങളെല്ലാം ഫ്രാൻസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.
1813 ഒക്ടോബറിലെ ലെപ്സീഗ് യുദ്ധത്തിൽ ഫ്രഞ്ച്സേന വലിയ തോൽവി നേരിട്ടു. 1814 മാർച്ച് 30ന് സഖ്യസേന പാരീസ് പിടിച്ചു. ഏപ്രിൽ 6ന് നെപ്പോളിയൻ സ്ഥാനത്യാഗം ചെയ്തു.
മെയ് 4ന് അദ്ദേഹത്തെ എൽബാ ദ്വീപിലേക്ക് നാടുകടത്തി.
പിന്നീടുവന്ന അധികാരികളുടെ ഭരണപരാജയത്തിൽ അസംതൃപ്തരായ ജനങ്ങൾ 1815 മാർച്ച് 20ന് നെപ്പോളിയനെ പാരീസിൽ തിരിച്ച് അധികാരത്തിലെത്തിച്ചു.
പിന്നെയും യുദ്ധങ്ങൾ തുടർന്ന നെപ്പോളിയൻ, 1815 ജൂൺ 18ന് ബ്രിട്ടൻ്റെ ജനറൽ വെല്ലസ്ലി ( പിന്നീട് ഡ്യൂക്ക് ഓഫ് വെല്ലിങ്ടൻ ) നയിച്ച വാട്ടർലൂ യുദ്ധത്തിൽ പരാജയപ്പെട്ടു. സെൻ്റ് ഹെലേന ദ്വീപിലേക്ക് നാടുകടത്തപ്പെട്ട നെപ്പോളിയൻ ബോണപ്പാർട്ട് അവിടെവെച്ച് 1826 മെയ് 5ന് മരണമടഞ്ഞു .
പിൽക്കാലത്ത് ഫ്രഞ്ച്ജനത തങ്ങളുടെ പ്രിയപ്പെട്ട നേതാവിൻ്റെ മൃതദേഹം തിരിച്ചുകൊണ്ടുവന്നു 1840 ഡിസംബറിൽ പാരീസിൽ അടക്കംചെയ്തു .
– ജോയ് കള്ളിവയലിൽ.
Posted inUncategorized