ബർത്തോൾഡ് ബൃഹ്ത്

#ഓർമ്മ

ബേർത്തോൾഡ് ബ്രെഹ്‌ത്.

ബെർതോൾഡ് ബ്രെഹ്തിന്റെ (1898-1956) ചരമവാർഷികദിനമാണ്
ഓഗസ്റ്റ് 14.

ഷേക്‌സ്‌പിയറിനു ശേഷം ലോക നാടകപ്രസ്ഥാനത്തെ ഇത്രയേറെ സ്വാധീനിച്ച നാടകകൃത്തുക്കൾ അധികമില്ല.
ജർമൻ സാമ്രാജ്യത്തിലെ ബവേറിയയിൽ ജനിച്ച യൂജിൻ ബെർതോൾഡ് ഫ്രഡറിയ്ക് ബ്രെഹ്ത്, ചെറുപ്പത്തിൽത്തന്നെ എഴുതിത്തുടങ്ങി. ആദ്യകാലത്തു ചാർളി ചാപ്ലിന്റെ ഗോൾഡ് റഷ്, ഐസൻസ്റ്റീന്റെ ബാറ്റിൽഷിപ്പ് പൊട്ടൻകിൻ എന്നീ സിനിമകൾ വലിയ സ്വാധീനമായിരുന്നു. 1926 മുതൽ മാർക്സിസം വലിയ സ്വാധീനമായി മാറി.
1924ൽ എഴുതിയ ത്രീ പെനി ഓപ്പറ എന്ന നാടകം ബ്രെഹ്തിനെ പ്രശസ്തനാക്കി.
ഹിറ്റ്ലർ അധികാരത്തിലെത്തിയപ്പോൾ ബ്രെഹ്ത് ജർമ്മനിയിൽ നിന്ന് പലായനം ചെയ്തു. ആദ്യം സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ. പിന്നീട് രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയിൽ അഭയംതേടി. അക്കാലത്ത് തിരക്കഥയെഴുതിയ ഹോളിവുഡ് ചിത്രമാണ് ഫ്രിറ്റ്സ് ലാങ്ങിന്റെ ഹാങ്ങ്‌മെൻ ഓൾസോ ഡൈ.
യുദ്ധം കഴിഞ്ഞു കിഴക്കൻ ജർമ്മനിയിൽ മടങ്ങിയെത്തി ബെര്ളിനർ എൻസെമ്പിൾ എന്ന നാടകക്കമ്പനി സ്ഥാപിച്ചു.
ലൈഫ് ഓഫ് ഗലീലിയോ, മദർ കറേജ് ആൻഡ് ഹെർ ചിൽഡ്രൻ, ദി കൊക്കേഷ്യൻ ചോക്ക് സർക്കിൾ തുടങ്ങിയവയാണ് ഏറ്റവും പ്രശസ്തമായ നാടകങ്ങൾ. സംഗീതത്തോട്‌ കൂടി കവിതകൾ നാടകത്തിൽ ഉൾപെടുത്തുക എന്നത് ബ്രെഹ്തിന്റെ ഒരു പ്രത്യേകതയാണ്.
എപ്പിക്ക് തിയേറ്റർ എന്ന നാടകസങ്കല്പം ബ്രെഹ്തിന്റെ സംഭാവനയാണ്. അതിന്റെ കാതൽ, നാടകത്തിലെ കഥാപാത്രങ്ങളുമായി കാണികൾ വൈകാരികമായ അടുപ്പം സ്ഥാപിക്കരുത് എന്നതാണ്. മറിച്ചു വിമർശന സ്വഭാവത്തോടെ ആത്മപരിശോധന നടത്താൻ നാടകത്തിനെ ഉപയോഗപ്പെടുത്തണം.
പിന്നീട് ലോകത്തെങ്ങും എഴുതപ്പെട്ട നിരവധി നോവലുകളിലും നാടകങ്ങളിലും ബ്രെഹ്ത് ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ട് എന്നത് ബ്രെഹ്ത് ചെലുത്തിയ സ്വാധീനത്തിന്റെ ഉത്തമ ഉദാഹരണമാണ്.
നിരവധി ചലച്ചിത്രങ്ങൾ ബ്രെഹ്തിന്റെ നാടകങ്ങളെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ടിട്ടുണ്ട്.
ഇന്ന് ബെര്ലിനർ എൻസെംബിൾ തീയേറ്ററിന് മുൻപിൽ ബ്രെഹ്ത് നാടകം സംവിധാനം ചെയ്യുന്ന പോസിലുള്ള പൂർണകായ പ്രതിമ നമ്മെ എതിരേൽക്കുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *