മലയാള ബ്രാഹ്മണർക്കിടയിലെ പന്തിഭോജന നിയമങ്ങൾ
1 ) ആഡ്യൻ
2 ) ആസ്യൻ
മലയാള ബ്രാഹ്മണർ പ ഇന്ന് നമ്പൂതിരി ബ്രാഹ്മണർ എന്നറിയപ്പെടുന്നു. എല്ലാ മലയാള ബ്രാഹ്മണരെയും മുമ്പ് നമ്പൂതിരി എന്ന് വിളിച്ചിരുന്നില്ല. മലയാള ബ്രാഹ്മണർ പൊതുവെ മറ്റ് ദേശ ബ്രാഹ്മണരെ കുറച്ച് താഴ്ന്നവർ ആയിട്ടാണ് കണക്കാക്കിയിരുന്നത്. കൊങ്കിണി ബ്രാഹ്മണരെ അവർ ബ്രാഹ്മണരായി കണക്കാക്കിയില്ലെന്ന് മാത്രമല്ല തൊട്ടാൽ അയിത്തവും ആചരിച്ചിരുന്നു.എന്നാൽ തുളു ബ്രാഹ്മണർ പിൽക്കാലത്ത് ഈ ഫോൾഡിലേക്ക് വന്നിട്ടുണ്ട്. അതേ പോലെ തമിഴ് ബ്രാഹ്മണർ ആഡ്യൻമാരുടെ ഇല്ലങ്ങളിൽ കുക്കായും മറ്റും ഉണ്ടായിരുന്നു. തമിഴ് നാട്ടിലെ വേദപണ്ഡിതരായ ചില ശാസ്ത്രിമാർകുട്ടികളെ വേദം പഠിപ്പിക്കാൻ ഉണ്ടായിരുന്നു. ഇത് ബ്രിട്ടീഷ് കാലത്ത് വന്ന മാറ്റം ആയിരിക്കാം.എന്നാൽ ആഡ്യ ആസ്യ ബ്രാഹ്മണർ , കുക്കായ തമിഴ് ബ്രാഹ്മണൻ വെച്ച ചോറ്
ഉണ്ടിരുന്നില്ല.പൊതുവെ കരുതപ്പെടുനത് മലയാള ബ്രാഹ്മണരിലെ ഏറ്റവും ഉയർന്ന വിഭാഗംആഡ്യൻമാർ അല്ലെങ്കിൽ അഷ്ട ഗൃഹത്തിലാഡ്യൻമാർ എന്നാണ്. ഒരേ സമയം വേദ പഠനവും അതോടൊപ്പം തമ്പ്രാൻ പദവിയും ഉള്ളവർ ആണ് ആഡ്യ ബ്രാഹ്മണർ . ആഡ്യബ്രാഹ്മണർക്ക് വാളും പരിചയും പിടിച്ച് എസ്കോർട്ട് പോകുന്നത് 20 ആം നൂറ്റാണ്ടിൻറെ ആദ്യ ദശകങ്ങളില് വരെ ഉണ്ടായിരുന്നു. നാടുവാഴി ആണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇം എം എസ് നമ്പൂതിരിപ്പാട് തന്റെ ആത്മകഥയിൽ ആഡ്യൻമാരെ ക്കുറിച്ച് ഇങ്ങിനെ എഴുതിയിരിക്കുന്നു.
” ആഡ്യ ആസ്യ വിഭാഗങ്ങൾ തമ്മിലുള്ള അന്തരം നികത്താനാകാത്ത വിധം നിലനിന്നിരുന്ന ഒരു കാലമാണത്. ഈ രണ്ട് വിഭാഗങ്ങളിൽ പെട്ട കുടുംബങ്ങൾ തമ്മിൽ വിവാഹ ബന്ധം നിഷിദ്ധമല്ലെന്നിരുന്നാലും സാധാരണ നടക്കാറില്ല. ഒരു ആഡ്യ കുടുംബത്തിലെ പെൺകുട്ടിയെ ആസ്യ കുടുംബത്തിലേക്ക് വിവാഹം ചെയ്ത് കൊടുക്കേണ്ടി വരുന്നത് ദുഃഖത്തോട് കൂടിയേ മാതാപിതാക്കൾ കണക്കാക്കുകയുള്ളൂ. കൈയ്യിലും കഴുത്തിലും ഇടുന്ന ആഭരണങ്ങൾ , ഉടുപ്പിന്റെ രീതി മുതലായ പലതിലും രണ്ടു വിഭാഗത്തിലെ സ്ത്രീകൾ തമ്മിൽ വ്യത്യാസമുണ്ട്. അതിൽ ആധ്യന്റെത് ശീലിച്ച പെൺകുട്ടികളെ ക്കൊണ്ട് ആസ്യന്റെത് സ്വീകരിപ്പിക്കേണ്ടി വന്നാൽ – വിവാഹം കഴിയുമ്പോൾ അങ്ങിനെ ചെയ്യണം – ആ കുട്ടിയുടെ വിധി എന്ന് കുടുംബം സമാധാനിക്കും. “ഇം എം എസ് താൻ ജീവിച്ച കാലത്തെ ക്കുറിച്ച് ഇങ്ങിനെ എഴുതിയെങ്കിലും മതവിധി പ്രകാരം ഒരു ബ്രാഹ്മണൻ എന്ന നിലയിൽ ആസ്യരേക്കാൾ താഴെയാണ് ആഡ്യൻ .ആഡ്യ ബ്രാഹ്മണർ തങ്ങളുടെ നാടുവാഴി സ്റ്റാറ്റസ് വെച്ച് മറ്റു ബ്രാഹ്മണരെ മേലെ സ്വയം കയറി നിൽക്കുകയാണ് ചെയ്തതെന്ന് കാണാൻ സാധിക്കും.കാരണം സന്യാസത്തിനുള്ള അവകാശമോ അഗ്നിഹോത്രത്തിനുള്ള അവകാശമോ ആഡ്യൻമാർക്ക് ഉണ്ടായിരുന്നില്ല .അത് കൊണ്ട് തന്നെ വിധി പ്രകാരം ഉള്ള ശുദ്ധ ബ്രാഹ്മണർ ആസ്യർ ആണെന്ന് കാണാം. എന്നാൽ അതിനെ മറികടക്കാൻ ആഡ്യ ബ്രാഹ്മണർ ഒരു ഐതീഹ്യം സൃഷ്ടിച്ചിട്ടുണ്ട്. 99 യാഗം നടത്തിയവരുടെ തലമുറയാണ് തങ്ങൾ എന്നതാണ് ഐതീഹ്യത്തിന്റെ ചുരുക്കം. അത് കൊണ്ട് തങ്ങളക്ക് മോക്ഷം കിട്ടാൻ അഗ്നിഹോത്രമോ വാനപ്രസ്ഥമോ ആവശ്യമില്ലെന്നാണ് കഥയുടെ മെസ്സേജ്.
3) സാമാന്യ ബ്രാഹ്മണർ ഇവർക്ക് യാഗത്തിനുള്ള അവകാശം ഇല്ല.
ഈ മൂന്ന് ഗ്രൂപ്പും ആണ് കേരളത്തിൽ വേദം പഠിക്കാനും പഠിപ്പിക്കാനും അവകാശം ഉണ്ടായിരുന്ന മലയാള ബ്രാഹ്മണ സമൂഹങ്ങൾ .
4) നാമ മാത്ര ബ്രാഹ്മണർ
ഈ വിഭജനത്തിൽ പെട്ടവരാണ്
ചാത്തിര ബ്രാഹ്മണർ
അഷ്ടവൈദ്യൻമാർ
ഗ്രാമിണി
തങ്ങൾ
വാൾ നമ്പി
പണ്ടാരത്തിൽ
നമ്പ്യാതിരി
ഊരിൽ പരിഷ മൂസ്
ചാത്തിര ബ്രാഹ്മണർ ഒരു കാലത്ത് മിലിറ്ററി ഫംഗ്ഷനുമായി ബന്ധപ്പെട്ട് പ്രവ്രർത്തിച്ചിരുന്നവർ ആയതിനാൽ പതിത്വം വന്നവർ ആണ്. അഷ്ടവൈദ്യൻമാർ പേര് സൂചിപ്പിക്കുന്ന പോലെ ആയുർവേദ വൈദ്യൻമാർ ആണ്.
ഗ്രാമിണി, തങ്ങൾ, വാൾ നമ്പി, പണ്ടാരത്തിൽ , മൂസ് ഏല്ലാം സ്വയം ഭരണമുണ്ടായിരുന്ന ചീഫുകൾ ആണ്.
5) ശാപഗ്രസ്ഥ ബ്രാഹ്മണർ
പയ്യന്നൂർ ഗ്രാമം
മാതൃദായ ക്രമം പിന്തുടർന്നതിനാൽ പയ്യന്നൂർ ഗ്രാമത്തെ പതിതരാക്കിയിരിക്കുന്നു.പന്നിയൂർ ഗ്രാമവും പതിതരുടെ കൂട്ടത്തിൽ ആണെന്ന് പറയപ്പെടുന്നു.തമിഴരെ മലബാറിലേക്ക് പ്രവേശിക്കാൻ അനുവദിച്ചു എന്ന പേരിലാണ് പോലും പന്നിയൂരിന് പതിത്വം വന്നത് ( ?)
4, 5 ഗ്രൂപ്പിൽ പെട്ടവർക്ക് വേദം പഠിക്കാൻ അവകാശമില്ല. ഈ ഗ്രൂപ്പുമായി സാധാരണ ഗതിയിൽ മേലെ പറഞ്ഞ വേദം പഠിക്കുന്ന ബ്രാഹ്മണർക്ക് വിവാഹ ബന്ധമില്ല. 4,5 ഗ്രൂപ്പിൽ പെട്ടവർ ഉണ്ടാക്കുന്ന ഭക്ഷണവും വൈദിക ബ്രാഹ്മണർ കഴിക്കില്ല. എന്നാൽ ഈ ഗ്രൂപ്പിൽ പെട്ട ആണുങ്ങൾക്കെല്ലാം പന്തിഭോജനത്തിന് പ്രശ്നമില്ല.ആദ്യത്തെ 3 വിഭാഗങ്ങൾ മാത്രമെ മതപരവും ആചാരപരവുമായ ആവശ്യത്തിന് പരസ്പരം സഹകരിക്കുന്നുള്ളൂ. സ്ത്രീകൾ ആണെങ്കിൽ ആദ്യ മൂന്നു വിഭാഗത്തിൽ പെട്ടവർ തമ്മിൽ മാത്രമെ പന്തിഭോജനമുള്ളൂ.
6 , പതിത്വ ബ്രാഹ്മണർ
എളയത്
അടികൾ
നമ്പ്യാതിരി
ഇവർ മറ്റു ജാതികൾക്ക് കർമ്മം ചെയ്യുന്നവരും ശാക്തേയ താന്ത്രിക കർമ്മങ്ങൾ ചെയ്യുന്നവരും ആയതിനാൽ പതിതരാക്കിയിരിക്കുന്നു. ഇവരുമായി ഒരു ഹാളിൽ പന്തിഭോജനമില്ല. മാത്രമല്ല ആദ്യ 3 സെക്ഷനിൽ പെട്ടവർ ഇവരുമായി ടച്ച് പൊളൂഷൻ ആചരിക്കുന്നു.ക്ഷത്രിയർ പോലും ഇവരുമായി ടച്ച് പൊളുഷൻ ആചരിക്കുന്നതായി ചങ്ങനാശേരി കോവിലകത്തെ RLV വർമ്മ തന്റെ ലേഖനത്തിൽ എഴുതിയിരിക്കുന്നു.
പൊതുവെ പഞ്ച ദ്രാവിഡ ബ്രാഹ്മണർ എന്ന് പറയപ്പെടുന്ന ബ്രാഹ്മണ സമൂഹങ്ങൾ ഒന്നും തന്നെ തങ്ങളുടെ ദേശത്തുളള മറ്റ് സമൂഹങ്ങളുടെ കൂടെ പന്തി ഭോജനമില്ല.എന്നാൽ മലയാള ബ്രാഹ്മണർക്ക് ക്ഷത്രിയരുമായി പന്തിഭോജനം ഉണ്ട്.ക്ഷത്രിയർ മാത്രമല്ല ഏറാടി , വെള്ളോടി തുടങ്ങിയ സാമൂതിരി,വള്ളുവനാട് രാജകുടുംബങ്ങളുമായിട്ടും കവളപ്പാറ നായർ , കുതിരവട്ടം നായർ പോലുള്ള നാടുവാഴികൾ ആയിട്ടും പന്തിഭോജനം ഉണ്ട്.എന്നാൽ ബ്രാഹ്മണർ ഇരിക്കുന്ന അതേ ലൈനിൽ അല്ല . അവർക്ക് മാത്രമായി വേറെ ഒരു വരിയിൽ ഇലയിടുകയാണ് ചെയ്യുക.ഇതിലും ഒരു അപവാദം ഉണ്ട്. കൂടൽ മാണിക്യ ക്ഷേത്രവുമായി ബന്ധപ്പെട്ട ചീഫ് ആയിരുന്ന തച്ചുടയ കൈമൾ ആണെങ്കിൽ ബ്രാഹ്മണരുടെ അതേ ലൈനിൽ തന്നെയാണ് ഇരിക്കുക.
ഈ ലേഖനം എഴുതാൻ ഉപയോഗിച്ചിരിക്കുന്നത് പ്രധാനമായും പരപ്പനാട് കോവിലകത്തിന്റെ താവഴിയിൽ വരുന്ന ചങ്ങനാശേരി കോവിലകത്തെ LA രവിവർമ്മ എഴുതിയ castes of Malabar (1932) എന്ന ലേഖനം ആണ്.
Posted inUncategorized